കൊച്ചിയില്‍ സ്‌പാനിഷ് ഗോള്‍‌മഴ; നൈജറിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത നാലു ഗോളിന്

കൊച്ചി, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (19:35 IST)

 fifa , Under 17 world cup , spain , kochi , സ്പെയിൻ , അണ്ടര്‍ 17 , ആബേൽ റൂയിസ് , ഗോള്‍ , നൈജര്‍

ആദ്യ കളിയിൽ ബ്രസീലിനോടേറ്റ തോൽവിക്ക് മറുപടി നൽകി അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യ ജയം സ്വന്തമാക്കി. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ നൈജറിനെ എതിരില്ലാത്ത നാല് ഗോളിനാണ് സ്‌പെയിന്‍  പരാജയപ്പെടുത്തിയത്.

നിര്‍ണായക മത്സരത്തില്‍ സ്പെയിനിന് വേണ്ടി നായകൻ ആബേൽ റൂയിസ് ഇരട്ട ഗോളുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ചു. 21, 41 മിനിറ്റിലായിരുന്നു റൂയിസിന്റെ ഗോളുകൾ. ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ ഗോൾ നേടിയ സെസാർ ഗെൽബർട്ടാണ് ലീഡ് മൂന്നിലെത്തിച്ചത്. 81ആം മിനിറ്റിൽ സെർജിയോ ഗോമസ് നാലാം ഗോള്‍ കണ്ടെത്തി.

ഗോള്‍ നേടുക എന്ന ഒറ്റ ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ സ്‌പെയിന്‍ പതിഞ്ഞ താളത്തിലാണ് തുടങ്ങിയതെങ്കിലും വളരെവേഗം കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. സ്‌പെയിനിന്റെ ആക്രമണവേഗത്തിനും പന്തടക്കത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ നൈജറിന്റെ കുട്ടികള്‍ക്കായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ചാമ്പ്യന്‍‌സ് ലീഗില്‍ നിന്നും ബാഴ്‌സലോണയെ പുറത്താക്കണമെന്ന് നെയ്‌മര്‍

ചാമ്പ്യന്‍‌സ് ലീഗില്‍ നിന്നും ബാഴ്‌സലോണയെ പുറത്താക്കണമെന്ന ആവശ്യവുമായി പിഎസ്ജി താരം ...

news

ഗോളുകളില്‍ ആറാടി ജപ്പാൻ; ഇംഗ്ലണ്ടും ഫ്രാന്‍സും ജയിച്ചു കയറി, സമനിലയില്‍ കുരുങ്ങി മെക്‌സിക്കോ

ഫിഫ അണ്ടർ 17 ലോകകപ്പിൽ ഹോണ്ടുറാസിനെതിരെ തകര്‍പ്പന്‍ ജ്ജയവുമായി ജപ്പാന്‍. ഏകപക്ഷീയമായ ആറ് ...

news

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരു ദുഖവാര്‍ത്ത; റഷ്യന്‍ ലോകകപ്പില്‍ ഹോളണ്ട് കളിക്കില്ല ?

ഫുട്‌ബോള്‍ പ്രേമികള്‍ക്കൊരു ദുഖവാര്‍ത്ത. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ ...

news

കൊച്ചിയില്‍ തകര്‍പ്പന്‍ ജയവുമായി ബ്രസീല്‍; കോസ്റ്റാറിക്കയെ വീഴ്‌ത്തി ജര്‍മനിയുടെ കുതിപ്പ്

അണ്ടർ 17 ഫിഫ ലോകകപ്പിൽ മലയാളികള്‍ കാത്തിരുന്ന കൊച്ചിയിലെ മത്സരത്തിൽ ബ്രസീൽ 2-1ന് ...