കൊച്ചിയില്‍ തകര്‍പ്പന്‍ ജയവുമായി ബ്രസീല്‍; കോസ്റ്റാറിക്കയെ വീഴ്‌ത്തി ജര്‍മനിയുടെ കുതിപ്പ്

കൊ​ച്ചി, ശനി, 7 ഒക്‌ടോബര്‍ 2017 (20:22 IST)

  FIFA U-17 World Cup 2017, Brazil vs Spain, Football match , Brazil win , Spain , ഫിഫ , ലോകകപ്പ് , മഞ്ഞപ്പട , ജർമനി , അണ്ടർ 17 ഫിഫ ലോകകപ്പ്

അണ്ടർ 17 ലോകകപ്പിൽ മലയാളികള്‍ കാത്തിരുന്ന കൊച്ചിയിലെ മത്സരത്തിൽ ബ്രസീൽ 2-1ന് കരുത്തരായ സ്പെയിനിനെ തകർത്തു. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാണ് മഞ്ഞപ്പടയുടെ ജയം. സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ പി​ന്നി​ലാ​യി നിന്ന ശേഷമാണ് ലാറ്റിനമേരിക്കന്‍ ശക്തികള്‍ ര​ണ്ടെ​ണ്ണം തി​രി​ച്ച​ടി​ച്ച് ജയം സ്വന്തമാക്കിയത്.

ബ്ര​സീ​ലി​നു വേ​ണ്ടി 25ആം മിനിറ്റില്‍ ലി​ങ്ക​ണും 45ആം മിനിട്ടിൽ പൗ​ളീ​ഞ്ഞോ​യും ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ ബ്ര​സീ​ൽ താ​രം വെ​സ്‌​ലി​യു​ടെ പേ​രി​ലാ​യി സ്പെ​യി​നി​ന്‍റെ ഏ​ക ഗോ​ൾ. അ​ഞ്ചാം മി​നി​റ്റി​ലാ​യി​രു​ന്നു ബ്ര​സീ​ലി​നെ ഞെ​ട്ടി​ച്ച ഓ​ൺ ഗോൾ പിറന്നത്. സ്പാ​നി​ഷ് താ​രം മു​ഹ​മ്മ​ദ് മൗ​ക്‌​ലി​സി​ന്‍റെ ഷോ​ട്ട് വെ​സ്‌​ലി​യു​ടെ കാ​ലി​ൽ ത​ട്ടി കാ​ന​റി​ക​ളു​ടെ വ​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ കോസ്റ്റാറിക്കയെ കരുത്തരായ ജർമനി കീഴടക്കി. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ജ​ർ​മ​നി​യു​ടെ വി​ജ​യം. ജ​ർ​മ​നി​ക്കാ​യി ജാ​ൻ ഫി​തെ (21), നോ​ഹ അ​വു​കു (89) എ​ന്നി​വ​ർ ഗോ​ൾ നേ​ടി​യ​പ്പോ​ൾ ആ​ൻ​ഡ്ര​സ് ഗോ​മ​സ് കോ​സ്റ്റ​റി​ക്ക​യ്ക്കാ​യി ഗോള്‍ കണ്ടെത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല: അരങ്ങേറ്റം പിഴച്ച്‌ ഇന്ത്യ, അമേരിക്കയ്ക്ക് മൂന്ന് ഗോള്‍ വിജയം

ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പില്‍ കളത്തിലിറങ്ങിയ ഇന്ത്യക്ക് ആദ്യമത്സരത്തില്‍ തോല്‍വി. ...

news

അണ്ടര്‍ 17 ലോകകപ്പ്: ആദ്യ ജയം ഘാന സ്വന്തമാക്കി - തുര്‍ക്കി ന്യൂസിലന്‍ഡ് മത്സരം സമനിലയില്‍

ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ ഡ​ൽ​ഹി​യി​ലെ ആ​ദ്യ വി​ജ​യം ഘാ​ന സ്വ​ന്ത​മാ​ക്കി. ...

news

സമനില കുരുക്കിൽ മെസിയുടെ അർജന്റീന; ലോകകപ്പ് സാധ്യത തുലാസില്‍

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറുവിനെതിരേ അര്‍ജന്റീനയ്ക്കു സമനില കുരുക്ക്. സ്വന്തം തട്ടകമായ ...

news

ആശങ്ക വിട്ടൊഴിയാതെ അർജന്റീന; പെറുവിനോട് പരാജയപ്പെട്ടാല്‍ ലോകകപ്പില്‍ നിന്ന് പുറത്ത് !

ലോകകപ്പ് യോഗ്യതാ മൽസരങ്ങളുടെ ആവേശം വീണ്ടും എത്തുമ്പോള്‍ ആശങ്ക വിട്ടൊഴിയാതെ അർജന്റീന. ...