കാത്മണ്ഡു|
jibin|
Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (14:24 IST)
നൂറിലേറെ യാത്രക്കാരുമായി പോയ ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില അതീവ
ഗുരുതരമാണ്. പടിഞ്ഞാറന്‍ നേപ്പാളിലാണ് സംഭവം നടന്നത്. ദോത്തി ജില്ലയിലെ ജോഗ്ബുദയില്‍ നിന്നും ധന്‍ഗാഡിയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്.
ശക്തമായി മഴ പെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
യാത്രക്കാരുടെ വിവരം ശേഖരിക്കാന്‍ പോലീസ് ശ്രമം തുടരുകയാണ്. ഉത്സവത്തോട് അനുബന്ധിച്ച് വീടുകളിലേക്ക് പുറപ്പെട്ടവരാണ് അപകടത്തില്‍പെട്ടത്. സ്‌ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് അപകടത്തില്‍ പെട്ടത്. റോഡുകളുടെ ശോചനീയാവസ്ഥയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടം വര്‍ധിക്കാന്‍ കാരണമായി പറയുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.