ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 മരണം

ഡെറാഡൂണ്‍| Last Modified ശനി, 13 സെപ്‌റ്റംബര്‍ 2014 (19:34 IST)
ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. ഹരിദ്വാറില്‍ നിന്ന് കര്‍ണപ്രയാഗിലേക്ക് പോയ ബസാണ് ജുയല്‍ഗഡിന് സമീപത്ത് വച്ച് കൊക്കയിലേക്ക് മറിഞ്ഞത്.

33 പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :