ഈജിപ്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് 33 പേര്‍ മരിച്ചു

ബസ് അപകടം , ഈജിപ്ത് , മരണം
കെയ്‌റോ| jibin| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (13:53 IST)
ഈജിപ്തില്‍ നിറയെ യാത്രക്കാരുമായി വന്ന രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 33 പേര്‍ മരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിണ്ടെന്നാണ് വിവരം. പലരുടെയും പരുക്ക് ഗുരുതരമാണ്.

നൈല്‍ ഡെല്‍റ്റാ പ്രവിശ്യയില്‍നിന്ന് വരികയായിരുന്ന ബസും റെഡ് സീ സിറ്റിയില്‍ നിന്നും ഷാം എല്‍-ഷെയ്ക്കിലെക്ക് പോവുകയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇജിപ്ത്തിലെ സിനിയ പെനിസുലയിലാണ് അപകടമുണ്ടായത്. റഷ്യന്‍, സൗദി അറേബിയന്‍, യെമനി പൗരന്‍മാരാണ് ബസില്‍ കൂടുതലായും ഉണ്ടായിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :