വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്; അർജുന രണതുംഗ അറസ്‌റ്റില്‍

കൊളംബോ, തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (18:40 IST)

 arjuna ranathunga , srilanka , ranathunga arrested , പൊലീസ് , അർജുന രണതുംഗ , ശ്രീലങ്ക

ഭരണപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ ക്രിക്കറ്റ് താരവും ശ്രീലങ്കൻ പെട്രോളിയം മന്ത്രിയുമായ അറസ്‌റ്റില്‍. അദ്ദേഹത്തിന്റെ അംഗരക്ഷകന്റെ വെടിയേറ്റ് ഒരാള്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ്.

രണതുംഗയെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വക്താവ് റുവാൻ ഗുണശേഖര വ്യക്തമാക്കി. ഉച്ചയോടെയാണ് ഔദ്യോഗിക വസതിയിലെത്തി കൊളംബോ ക്രൈം വിഭാഗമാണ് രണതുംഗയെ അറസ്‌റ്റ് ചെയ്‌തത്.

വെടിവെപ്പ് നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥന്‍ നേരത്തെ അറസ്റ്റിലായിരുന്നു. വെടിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് രണതുംഗയാണെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അറസ്റ്റ്.

പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുയായികൾക്കു നേരെ രണതുംഗയുടെ അംഗരക്ഷകൻ നടത്തിയ വെടിവെപ്പില്‍ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ‌്തിരുന്നു.

പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയുടെ പക്ഷക്കാരനാണ് രണതുംഗ. കഴിഞ്ഞ ദിവസം സിരിസേനയുടെ അനുയായികൾ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയപ്പോഴാണ് വെടിവയ്‌പ്പ് നടന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സാലറി ചലഞ്ച്: സമ്മതപത്രം നൽകിയവരിൽനിന്ന് മാത്രമേ ശമ്പളം എടുക്കൂവെന്ന് തോമസ് ഐസക്

സാലറി ചലഞ്ചിൽ പങ്കെടുക്കാൻ താൽ‌പര്യമില്ലാത്തവർ വിസമ്മത പത്രം നൽകേണ്ടതില്ലെന്ന സുപ്രീം ...

news

അർദ്ധരാത്രിയിൽ കൂടെ വരണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ, പറ്റില്ലെന്ന് യുവതി; ലിഫ്‌റ്റിൽ നടന്നത്- വീഡിയോ

സെക്യൂരിറ്റിയുമായുള്ള വഴക്കിനെ തുടർന്ന് പൊലീസ് സ്‌റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുന്ന ...

news

അങ്കമാലി അതിരൂപത വിറ്റ ഭൂമി കണ്ടുകെട്ടി; സാജു വർഗീസ് 10 കോടി പിഴയടക്കണം - ഇടപാടുകള്‍ മരവിപ്പിച്ചു

സിറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപത വിറ്റ 64 സെന്റ് ഭൂമി ആദായനികുതി വകുപ്പ് ...

news

ഒരിക്കൽ മുഖം പതിഞ്ഞവർ കുടുങ്ങും; മണ്ഡലകാലത്ത് ശബരിമലയിൽ പൊലിസ് എത്തുന്നത് ഫെയ്സ് ഡിറ്റക്ഷൻ സംവിധാനമുള്ള ക്യാമറകളുമായി

മണ്ഡലകാലത്ത് സബരിമലയിൽ ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ ...

Widgets Magazine