വർഗീയ സംഘർഷം രൂക്ഷം; ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ, ചൊവ്വ, 6 മാര്‍ച്ച് 2018 (16:18 IST)

srilanka , declares state of emergency , emergency , buddhist muslim clash , മുസ്‍ലിം – ബുദ്ധ , വർഗീയ സംഘർഷം , അടിയന്തരാവസ്ഥ

മുസ്‍ലിം – ബുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പ്രഖ്യാപിച്ചു. 10 ദിവസത്തേക്കാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം. അടിയന്തരാവസ്ഥ ലംഘിച്ച് വർഗീയ സംഘർഷം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

മധ്യ ശ്രീലങ്കയിലെ കാന്‍ഡി ജില്ലയില്‍ തുടക്കമിട്ട സംഘര്‍ഷം നിയന്ത്രണാതീതമായി രാജ്യമാകെ വ്യാപിച്ചതിനാലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇവിടേക്ക് സൈന്യത്തെ അയയ്ക്കാനും നടപടി സ്വീകരിച്ചു.

മുസ്‍ലിം – ബുദ്ധ മതാനുയായികള്‍ തമ്മിലുള്ള സംഘര്‍ഷം മറ്റ് ജില്ലകളിലേക്ക് വ്യാപിക്കുകയും ചെയ്‌തതോടെയാണ് സാഹചര്യം മോശമായത്. ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വർഗീയത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച സർക്കാർ വക്താവ് ദയസിരി ജയശേഖര വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിലെ വിറപ്പിച്ച് ഹൈക്കോടതി; മാര്‍ ആലഞ്ചേരിക്കെതിരേ അന്വേഷണത്തിന് ഉത്തരവ് - കേസെടുക്കുമെന്ന് പൊലീസ്

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാർ ...

news

ഹാദിയ ഇസ്ലാം മതം മതം സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് പിതാവ് അശോകന്‍

ഹാദിയ ഇസ്ലാം മതം മതം സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് സുപ്രീംകോടതിയില്‍ പിതാവ് അശോകന്റെ ...

news

വെറുതേ അല്ല സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയത്!

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം സംബന്ധിച്ച വാര്‍ത്തകള്‍ വരാന്‍ ...

news

അവസാന കമ്മ്യൂണിസ്റ്റ്കാരനേയും ഇന്ത്യയില്‍ നിന്നും തുടച്ചുനീക്കും, അതാണ് മോദിയുടെ ലക്ഷ്യം!

രാജ്യത്ത് കമ്മ്യൂണിസ്റ്റ്കാരെ ഇല്ലാതാക്കുകയെന്ന ദൌത്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ...

Widgets Magazine