രാവിലെ എഴുന്നേറ്റ ഉടന്‍ നിര്‍ത്താതെയുള്ള തുമ്മലോ ? പേടിക്കേണ്ട... പ്രതിവിധിയുണ്ട് !

രാവിലെ ഉണര്‍ന്നാല്‍ തുമ്മല്‍

sneeze , health , health tips ,  sneezing problem , തുമ്മല്‍ , ആരോഗ്യം  , ആരോഗ്യവാര്‍ത്ത
സജിത്ത്| Last Modified ശനി, 18 നവം‌ബര്‍ 2017 (12:13 IST)
ചില പ്രത്യേക തരത്തിലുള്ള വസ്തുക്കള്‍ക്ക് ശരീരവുമായി സമ്പര്‍ക്കമുണ്ടാകുന്ന വേളയില്‍ ശരീരം അസ്വഭാവികമായ രീതിയില്‍ പ്രതികരിക്കാറുണ്ട്. അത് അലര്‍ജി, തുമ്മല്‍, ശ്വാസതടസം എന്നിങ്ങനെയുള്ള രീതിയിലായിരിക്കും അനുഭവപ്പെടുക.

ചില ആളുകള്‍ക്ക് രാവിലെ എഴുന്നേറ്റ ഉടന്‍ നിര്‍ത്താതെയുള്ള തുമ്മലുണ്ടായിരിക്കും. ഈ തുമ്മല്‍ ചിലപ്പോള്‍ 15 മിനിറ്റ്‌വരെ നീണ്ടുനില്‍ക്കും. മറ്റ് സമയങ്ങളിലൊന്നും ഈ കുഴപ്പമുണ്ടാകുകയുമില്ല. എന്തുകൊണ്ടാണ് ഈ തുമ്മല്‍ അനുഭവപ്പെടുന്നത് ? അതിന് എന്തെങ്കിലും മരുന്ന് കഴിക്കേണ്ടതുണ്ടോ എന്നെല്ലാം പലരും ചോദിക്കാറുണ്ട്.

കഫവൃദ്ധിമൂലമാണ് ഇത്തരത്തിലുള്ള തുമ്മല്‍ അനുഭവപ്പെടുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. ചിലരില്‍ ഇത് വര്‍ധിച്ച് ക്രമേണ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് തടസവുമുണ്ടാക്കും. അഞ്ചു തുളസിയില, അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് രാവിലെ കഴിക്കുന്നത് ഈ പ്രശ്നത്തെ ശമിപ്പിക്കുമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :