മടിക്കേണ്ട... സൂര്യപ്രകാശം കൊണ്ടോളൂ...!

വ്യാഴം, 16 നവം‌ബര്‍ 2017 (11:53 IST)

വെയിലു കൊണ്ടാല്‍ കറുത്ത് പോകും എന്നൊരു ചൊല്ലുണ്ട്. ഇങ്ങനെയുള്ള സംസാരങ്ങള്‍ പണ്ട് മുതലേ കേട്ടത് കൊണ്ടാകും പലര്‍ക്കും വെയിലു കൊള്ളാന്‍ പേടിയാണ്. ഇത്തരം പേടിയുള്ളവര്‍ ഒരു കാര്യം അറിഞ്ഞോളൂ... സൂര്യപ്രകാശം മരുന്നാണ്. പക്ഷേ അമിതമായി വെയിൽ ഏൽക്കരുതെന്നു മാത്രം.
 
സൂര്യപ്രകാശത്തില്‍ നിന്നു ലഭിക്കുന്ന ജീവകം ഡി ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ബർമിങ് ഹാമിലെ ഗവേഷകര്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ മുറിവ് വളരെ വേഗം ഉണങ്ങാന്‍ ലളിതവും ചെലവു കുറഞ്ഞ ഒരു മാര്‍ഗം വെയില്‍ കൊള്ളുക എന്ന് കണ്ടെത്തുകയുണ്ടായി.
 
അണുബാധകള്‍ തടയുന്ന ആന്റിബാക്ടീരിയന്‍ ഗുണങ്ങള്‍ ജീവകം ഡിക്കുണ്ട്. ജീവകം ഡിയുടെ ഈ ഗുണമാണ് മുറിവ് വളരെ വേഗം ഉണങ്ങാന്‍ സഹായിക്കുന്നത്. സാധാരണ പൊള്ളലേറ്റാല്‍ ആ മുറിവ് ഉണങ്ങാന്‍ കാലതാമസം എടുക്കും. എന്നാല്‍ മുറിഞ്ഞ ഭാഗത്ത് വെയില്‍ ഏല്‍ക്കുകയാണെങ്കില്‍  വളരെ പെട്ടന്നു തന്നെ അത് മാറും
 
ബർമിങ്ഹാമിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലമേഷന്‍ ആൻഡ് ഏജിങ്ങിലെ പ്രൊഫസർമാരായ ജാനെറ്റ് ലോർഡ്, ഡോ, ഖാലിദ് അൽ തരാ എന്നിവരാണ് പൊള്ളൽ വളരെ വേഗം ഉണങ്ങാൻ ജീവകം ഡി സഹായിക്കും എന്ന് കണ്ടെത്തിയത്. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

കാരറ്റ് പച്ചയ്‌ക്ക് കഴിക്കുന്നവന്‍ ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ അറിഞ്ഞിരിക്കണം!

ആന്റി ഓക്‌സിഡന്റുകളും മിനറലുകളും പ്രോട്ടീനും അടങ്ങിയ കാരറ്റ് ആരോഗ്യത്തിന് നല്ലതാണെന്ന ...

news

മൂത്രത്തിന്റെ നിറം പറയും നിങ്ങള്‍ എത്രനാള്‍ ജീവിച്ചിരിക്കുമെന്ന്!

മൂത്രത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ ഉണ്ടെന്ന് പറയുമ്പോഴും ശാസ്‌ത്രീയമായി ഇക്കാര്യം ...

news

ബീറ്റ്‌റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിക്കോളൂ...മറവി രോഗം പമ്പ കടക്കും!

ആരോഗ്യം പ്രധാനം ചെയ്യുന്ന പച്ചക്കറികള്‍ ശീലമാക്കണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ...

news

ജാഡ കാണിക്കല്ലേ...ഒന്ന് ചിരിച്ചോളൂ... നിങ്ങളുടെ ടെന്‍ഷന്‍ പമ്പ കടക്കും !

തമാശ പറയുന്നവരെ എല്ലാവര്‍ക്കും പൊതുവേ ഇഷ്ടമാണ്. അതിന് കാരണം ആ തമാശകള്‍ ചിരിക്ക് ...

Widgets Magazine