അമിതവണ്ണവും ശരീരഭാരവും അലട്ടുന്നോ? പൈനാപ്പിള്‍ ശീലമാക്കിയാല്‍ തീര്‍ന്നു നിങ്ങളുടെ പ്രശ്നം!

വെള്ളി, 8 ജൂണ്‍ 2018 (14:23 IST)

പൈനാപ്പിള്‍, കൈതച്ചക്ക, തടി, വണ്ണം, ഭാരം, ആരോഗ്യം, Fat, Health, Pine Apple

പൈനാപ്പിള്‍ ഇഷ്ടമല്ലേ? എന്ത് ചോദ്യം അല്ലേ. എല്ലാവരും ഇഷ്‌ടപ്പെടുന്ന ഒരു പഴമാണ് പൈനാപ്പിള്‍. എന്ന പേരില്‍ അറിയപ്പെടുന്ന പൈനാപ്പിള്‍, ജ്യൂസ് പ്രേമികളുടെയെല്ലാം ഒരു ഇഷ്‌ട വിഭവമാണ്. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇത്. ഇതിലൂടെ പല ഗുണങ്ങളും നമുക്ക് ലഭിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
 
ഹൈപ്പര്‍ ടെന്‍ഷനും രക്തസമ്മര്‍ദ്ദവുമെല്ലാം നിയന്ത്രിക്കാന്‍ വളരെയേറെ സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍. കുറഞ്ഞ അളവിലുള്ള സോഡിയവും കൂടിയ അളവിലുള്ള പൊട്ടാസ്യവുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വളരെ സഹായിക്കും.
 
പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന മധുരം ഇത് നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചുകളയുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ വണ്ണം കുറയ്‌ക്കാനും ഭാരം കുറയ്‌ക്കാനുമെല്ലാം ആഗ്രഹിക്കുന്നവര്‍ ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് വളരെ ഉത്തമമാണ്. പൈനാപ്പിള്‍ കഴിക്കുന്നതിലൂടെ ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നത് തടയുന്നു.  
 
ഫോളിക് ആസിഡ് പൈനാപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ ഇത് കഴിക്കുന്നതിലൂടെ ഗര്‍ഭധാരണം എളുപ്പമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ വന്ധ്യതാ പ്രശ്‌നമുള്ള സ്‌ത്രീകള്‍ക്ക് ഒരു ഉത്തമ ഭക്ഷണമാണ് പൈനാപ്പിള്‍ എന്നു പറയാം. കൂടാതെ ചര്‍മ്മ സംരക്ഷണത്തിനും ഇത് നല്ലതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

കടല കൊറിച്ചുകൊണ്ട് കൊളസ്ട്രോളിനോട് നോ പറയാം !

വെറുതെ കടല കൊറിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വെറുതെ ഇരിക്കുന്ന ...

news

ആർത്തവം ക്രമത്തിലാകാൻ ഇത് ശീലമാക്കൂ...

ഇന്നത്തെക്കാലത്ത് ആർത്തവം കൃത്യസമയത്ത് ആകുന്നതിന് സ്‌ത്രീകളിൽ പലരും ആയൂർവേദം മുതലുള്ള ...

news

കൂളായി ക്യാൻസറിനെ അകറ്റും പച്ചമുളക് !

പച്ചമുളക് ഏതൊരു വീട്ടിലും എപ്പോഴും ഉണ്ടാകുന്ന ഒന്നാ‍ണ് പച്ച മുളക്. പച്ച മുളകിടാതെ നമുക്ക് ...

news

എന്താണ് കരിമ്പനി? ഇത് പകരുന്നതെങ്ങനെ?

കൊല്ലത്ത് യുവാവിന് കരിമ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. ...

Widgets Magazine