തടിയന്‍ നിവിന്‍ പോളി ഇനി മെലിയും, പുതിയ പടത്തില്‍ സ്റ്റൈലന്‍ ലുക്ക്!

തിങ്കള്‍, 5 ഫെബ്രുവരി 2018 (15:20 IST)

Nivin Pauly, Hey Jude, Love Action Drama, Nayanthara, Dhyan, Sreenivasan, നിവിന്‍ പോളി, ഹേയ് ജൂഡ്, ലവ് ആക്ഷന്‍ ഡ്രാമ, നയന്‍‌താര, ധ്യാന്‍, ശ്രീനിവാസന്‍

നിവിന്‍ പോളി കഴിഞ്ഞ കുറച്ചുചിത്രങ്ങളിലായി തടിച്ച ശരീരപ്രകൃതിയുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ഹേയ് ജൂഡ് തുടങ്ങിയ ചിത്രങ്ങളില്‍ ശരീരഭാരം കൂട്ടിയാണ് നിവിന്‍ വേഷമിട്ടത്. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കായം‌കുളം കൊച്ചുണ്ണിയിലും നിവിന് തടിച്ച രൂപമാണ്.
 
എന്നാല്‍ ഇപ്പോള്‍ നിവിന്‍ കടുത്ത വ്യായാമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അടുത്ത സിനിമ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’യാണ്. ആ സിനിമയില്‍ ശരീരഭാരം നന്നായി കുറച്ച് തീരെ മെലിഞ്ഞ ഒരു നിവിന്‍ പോളിയെ ഏവര്‍ക്കും കാണാം. 
 
ജൂണിലാണ് ലവ് ആക്ഷന്‍ ഡ്രമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. നയന്‍‌താരയാണ് ചിത്രത്തില്‍ നിവിന് നായികയായെത്തുന്നത്. വടക്കുനോക്കിയന്ത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പേരുകളായ ദിനേശന്‍, ശോഭ എന്നിങ്ങനെ തന്നെയാണ് ഈ ചിത്രത്തില്‍ നിവിനും നയന്‍‌താരയ്ക്കും പേരുകള്‍.
 
ഒരു റൊമാന്‍റിക് കോമഡി ചിത്രമായിരിക്കും ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥയും. അജു വര്‍ഗീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഷാന്‍ റഹ്‌മാന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മൂവി സ്ട്രീറ്റ് അവാർഡ്; മഞ്ജുവും ഐശ്വര്യയും മികച്ച നടിമാർ, ഫഹദ് നടൻ

ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയായ മൂവി സ്ട്രീറ്റ് ഏർപ്പെടുത്തിയ 2017ലെ സിനിമാ അവാർഡുകൾ ...

news

സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി: ദിവ്യ ഉണ്ണി

പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈയില്‍ ...

news

പെൺകുട്ടികൾക്ക് ഏതാണ് 'അസമയം'?

നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ തിയെറ്ററുകളിൽ മികച്ച പ്രതികരണം നേടി ...

news

നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി

പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈയില്‍ ...

Widgets Magazine