Widgets Magazine
Widgets Magazine

ദശപുഷ്പങ്ങള്‍; പ്രകൃതി കനിഞ്ഞു നല്‍കിയ അനുഗ്രഹം

ബുധന്‍, 29 ജൂലൈ 2015 (11:49 IST)

Widgets Magazine

ആയുർവേദ കൂട്ടുകളിലും ഒറ്റമൂലികളായും നാട്ടു വൈദ്യത്തിന്റെ ഭാഗമായും ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളാണ് ദശപുഷ്പങ്ങള്‍. ചെറൂള, ഉഴിഞ്ഞ, മുക്കുറ്റി, മുയൽച്ചെവിയൻ, നിലപ്പന, പൂവ്വാംകുറുന്നൽ, കയ്യോനി, കറുക, വിഷ്ണുക്രാന്തി, തിരുതാളി എന്നിവയൊക്കെയാണ് ദശപുഷ്പങ്ങള്‍ എന്ന് പറയുന്നത്. വീടുകളിൽ പഴയ തലമുറക്കാർ ദശപുഷ്പം നട്ടുവളർത്തിയിരുന്നു. പ്രത്യേക പരിചരണം വേണ്ടാത്തവയാണ് ഇവയെല്ലാം. എന്നാല്‍ ഇന്ന് ഇവയില്‍ പലതും ഇന്ന് നമ്മുടെ തൊടികളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. നഗരവത്കരണം വ്യാപകമാകുന്നതും ഭൂമി വിഷമയമാകുന്നതിന്റെയും പരിണിത ഫലമാണിത്.

എങ്കിലും പുതിയ തലമുറയ്ക്ക് ഇപ്പോള്‍ പൈതൃകത്തൊട് താല്‍പ്പര്യം തോന്നിയിരിക്കുന്നു എന്നത് ആശ്വാസകരമാണ്. പലര്‍ക്കും ഈ സസ്യങ്ങളുടെ ഔഷധ വീര്യം അറിയാന്‍ സാധിക്കുന്നില്ല. എണ്ണ കാച്ചാനും വെറുതെ നട്ടുവളര്‍ത്തുന്നതുമല്ലാതെ ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇന്ന് പലര്‍ക്കും അറിയില്ല്. അതിനാല്‍ അവയേക്കുറിച്ചുള്ള് ലഘുവിവരണമാണ് താഴെ.

നീര് വരുന്നതു തടയാനും മൂത്രസംബന്ധമായ അസുഖങ്ങൾക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന ഔഷധമാണ് ചെറൂള. താരൻ പോകാനും മുടിക്ക് കറുപ്പ് നിറം ലഭിക്കാനും ഉഴിഞ്ഞ ഉപയോഗിക്കുന്നത് നല്ലതാണ്. രക്തസ്രാവത്തിനെ പിടിച്ചുകെട്ടാനും അജീര്‍ണം ഇല്ലാതാക്കാനും മുക്കൂറ്റിയെ കവിഞ്ഞൊരു ഔഷധമില്ല. വിരശല്യം, അലര്‍ജി, ടോൺസിലൈറ്റിസ് എന്നിവയ്ക്ക് കണ്‍കണ്ട ഔഷധമാണ് മുയൽച്ചെവിയൻ.

തോണ്ടവേദന, ഉദര രോഗങ്ങള്‍ എന്നിവയ്ക്ക് പൂവ്വാംകുറുന്നൽ ഉത്തമമാണ്. നിലപ്പനയും ഉദര രോഗങ്ങള്‍ക്ക് നന്ന്. കൂടാതെ നാഡിഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളും നിലപ്പനയില്‍ അടങ്ങിയിരിക്കുന്നു. ധാതുസമ്പുഷ്ടമായ കറുക പനിക്കും ത്വക് രോഗങ്ങള്‍ക്കും ഉപയോഗിക്കാം. ഗര്‍ഭാശയ രോഗങ്ങള്‍ക്കും വിഷ തീണ്ടുന്നതിനും തിരുതാളി ഉത്തമമായ പ്രതിരോധം നല്‍കും.

അകാലനര, മുടികൊഴിച്ചൽ, കരൾ സംബന്ധമായ അസുഖങ്ങൾ ഉള്ളവര്‍ക്ക് കയ്യോനി പരീക്ഷിക്കാവുന്നതാണ്. ബുദ്ധിവികാസത്തിന് ബ്രഹ്മി പോലെ തന്നെ ഉപയോഗിക്കുന്നതാണ് വിഷ്ണു ക്രാന്തി. കൂടതെ അകാലനരയ്ക്ക് പ്രതിവിധിയായും ഉപയോഗിക്കുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

വെണ്ണ, ഒരു വരം, ഒറ്റമൂലി

വെണ്ണയേക്കുറിച്ച് പലരും കരുതുന്നത് അത് കൊളസ്ട്രോള്‍ കൂട്ടുന്നതും ഉയര്‍ന്ന കലോറി മൂല്യം ...

news

ഇരിക്കുന്ന പെണ്ണിന് കാന്‍സര്‍ വരും ഉറപ്പ്...!

ഇരിപ്പും കാന്‍സറും സ്ത്രീകളും തമ്മിലെന്താണ് ബന്ധമെന്ന് ചോദിച്ചാല്‍ ഒരു ബന്ധവും ഇല്ലെന്ന് ...

news

തേന്‍ എന്ന ദിവ്യൌഷധം

തേനെന്നു കേള്‍ക്കുമ്പോഴേ അതിന്റെ രുചി അറിഞ്ഞവരുടെ വായില്‍ വെള്ളമൂറും. തേനിന്റെ മധുരത്തിന് ...

news

നല്ല തലച്ചോറിനായി ചേയ്യേണ്ടതും പാടില്ലാത്തതും

മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് മസ്തിഷ്കം അഥവാ തലച്ചോര്‍. ശരീരത്തിന്റെ മുഴുവന്‍ ...

Widgets Magazine Widgets Magazine Widgets Magazine