വെണ്ണ, ഒരു വരം, ഒറ്റമൂലി

തിങ്കള്‍, 27 ജൂലൈ 2015 (12:37 IST)

Widgets Magazine

വെണ്ണയേക്കുറിച്ച് പലരും കരുതുന്നത് അത് കൊളസ്ട്രോള്‍ കൂട്ടുന്നതും ഉയര്‍ന്ന കലോറി മൂല്യം ഉള്ളതിനാല്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതും ആണെന്നാണ്. എന്നാല്‍ നിങ്ങള്‍ക്കറിയാമോ, വിപണിയില്‍ ഇന്ന് ലഭിക്കുന്ന എണ്ണകള്‍ ലഭിക്കുന്നതിനു മുമ്പ് പണ്ട് കാലത്ത് മലയാളികള്‍ വറുക്കാനു പൊരിക്കാനും കൂടുതല്‍ ഉപയോഗിച്ചിരുന്നത് വെണ്ണയായിരുന്നു. അതിനാല്‍ വെണ്ണയെ തള്ളിക്കളയാന്‍ വരട്ടെ.

ഏറെ ഔഷധസമ്പുഷ്‌ടമായ പാലുല്‌പന്നമായ ദേഹത്തിന്‌ നിറവും ശക്‌തിയും ബലവും നല്‍കുന്ന ഒരു ഒറ്റമൂലിയാണെന്ന് പറഞ്ഞാല്‍ എത്രപേര്‍ക്കറിയാം. വെണ്ണയുടെ ഉപയോഗം വാതം, രക്‌തപിത്തം, അര്‍ശസ്‌, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായി ആയുര്‍വേദം വിവരിക്കുന്നു. കൂടാതെ ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും വെണ്ണ അത്യുത്തമമാണത്രെ.

ജനിച്ച കുട്ടിക്ക്‌ വെണ്ണ തേച്ച്‌ വടിച്ചെടുക്കുന്നത്‌ നല്ലതാണ്‌. ഉറക്കക്കുറവിനും മനസിന്റെ പിരിമുറുക്കം കുറയ്‌ക്കുന്നതിനും വെണ്ണ പാദത്തിന്‌ അടിയില്‍ തേക്കുന്നത്‌ ഗുണകരമാണ്‌. ചെറുപയര്‍ വേവിച്ച്‌ വെണ്ണ ചേര്‍ത്ത്‌ കഴിക്കുന്നത്‌ കൈ പൊക്കാന്‍ കഴിയാത്ത വാതരോങ്ങളില്‍ വളരെ ഫലപ്രദമാണ്‌. വാഴയിലമേല്‍ വെണ്ണ പുരട്ടി തീപ്പൊള്ളലുള്ളിടത്ത്‌ പതിക്കാറുണ്ട്‌. വിറ്റാമിന്‍ ബിയുടെ കുറവു നിമിത്തം വരുന്ന ബെറി-ബെറി എന്ന ശരീരം ക്ഷീണിച്ചു പോകുന്ന രോഗാവസ്‌ഥകളില്‍ വെണ്ണ ധാരാളമായി ഉപയോഗിക്കുന്നത്‌ ഫലപ്രദമാണ്‌.

മലദ്വാരത്തിന്‌ സമീപം വിള്ളലുകള്‍ രൂപപ്പെട്ട്‌ വേദനയും രക്‌തംപോക്കും ഉണ്ടാകുന്ന അവസ്‌ഥകളില്‍ വെണ്ണ പുറമെ പുരട്ടാവുന്നതാണ്‌. കാല്‍പാദം വിണ്ടുകീറുന്നിടത്ത്‌ വെണ്ണ പുരുട്ടുന്നത്‌ ആശ്വാസകരമാണ്‌. കൈപ്പത്തിയും ചുണ്ടും വരണ്ടുപോകുകയും വിണ്ടുകീറുകയോ ചെയ്യുമ്പോള്‍ വെണ്ണ ഫലപ്രദമാണ്‌. പശുവിന്‍ വെണ്ണ ശിശുകള്‍ക്ക്‌ അമൃതുപോലെ ഗുണമുള്ളതായി വിവരിക്കുന്നു. അല്‍പം വെണ്ണയും പഞ്ചസാരയും ചേര്‍ത്തു കൊടുത്താല്‍ രക്‌തം തുപ്പുന്നതിനു പരിഹാരമാകും. വയറുവേദനയുള്ളപ്പോള്‍ വെണ്ണ എരിക്കിന്റെ ഇലയില്‍ തേച്ച്‌ വയറ്റത്‌ പതിച്ചിട്ടാല്‍ വേദന മാറും. നോക്കൂ ഇത്രയും ഗുണങ്ങളുള്ള അടുക്കളയിലെ ഈ വിരുതനെ അത്രക്കങ്ങ് വെറുക്കണോ?Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വെണ്ണ ആരോഗ്യം മരുന്ന്

Widgets Magazine

ആരോഗ്യം

news

ഇരിക്കുന്ന പെണ്ണിന് കാന്‍സര്‍ വരും ഉറപ്പ്...!

ഇരിപ്പും കാന്‍സറും സ്ത്രീകളും തമ്മിലെന്താണ് ബന്ധമെന്ന് ചോദിച്ചാല്‍ ഒരു ബന്ധവും ഇല്ലെന്ന് ...

news

തേന്‍ എന്ന ദിവ്യൌഷധം

തേനെന്നു കേള്‍ക്കുമ്പോഴേ അതിന്റെ രുചി അറിഞ്ഞവരുടെ വായില്‍ വെള്ളമൂറും. തേനിന്റെ മധുരത്തിന് ...

news

നല്ല തലച്ചോറിനായി ചേയ്യേണ്ടതും പാടില്ലാത്തതും

മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് മസ്തിഷ്കം അഥവാ തലച്ചോര്‍. ശരീരത്തിന്റെ മുഴുവന്‍ ...

news

39 മരുന്നിനങ്ങൾ കൂടി വിലനിയന്ത്രണ പട്ടികയിൽ

പ്രമേഹരോഗത്തിനുള്ള മരുന്നുകളുൾപ്പെടെ 39 മരുന്നിനങ്ങൾ കൂടി കേന്ദ്രസർക്കാർ വിലനിയന്ത്രണ ...

Widgets Magazine