ഗണപതി ഹോമം എന്തിന് ? ജന്മനക്ഷത്ര ദിനത്തില്‍ ഗണപതി ഹോമം നടത്താമോ ?

വെള്ളി, 18 ഓഗസ്റ്റ് 2017 (15:06 IST)

Widgets Magazine
GANAPATHI HOMAM , ASTROLOGY ,  ഗണപതി ഹോമം , ഗണപതി ഹോമം നടത്തുന്നത് എന്തിന് ?

ഹിന്ദുക്കൾ ഏത് പുണ്യകർമ്മം തുടങ്ങുമ്പോഴും ഗണപതിയെയാണ് ആദ്യം വന്ദിക്കുക. പുര വാസ്തുബലി പോലുള്ള വലിയ കാര്യങ്ങൾ ചെയ്യുന്ന സമയത്തും ഗണപതി ഹോമം പ്രധാനമാണ്. വിഘ്‌നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങൾ വർദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. ഏറ്റവും വേഗത്തിൽ ഫലം തരുന്ന കർമ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.
 
ജന്മനക്ഷത്രത്തിന് മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തിൽ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും നല്ലതാണെന്നാണ് പറയുന്നത്. ഒരു നാളികേരം കൊണ്ട് ഏറ്റവും ചെറിയ രീതിയിൽ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളികേരമാണ് ഉപയോഗിക്കുക. എട്ട് നാളികേരം ഉപയോഗിച്ച് അഷ്ടദ്രവ്യം ചേർത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. 
 
കൊട്ടത്തേങ്ങ അല്ലെങ്കിൽ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിനായി ഉപയോഗിക്കുക. പഴം, കരിമ്പ്, തേൻ, ശർക്കര, അപ്പം, മലർ എന്നിവയാണ് അഷ്ടദ്രവ്യങ്ങൾ. നാളികേരത്തിന്റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയിലും നടത്താവുന്നതാണ്. ഗണപതി ഹോമത്തിന്റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേർത്ത് ഹോമിച്ചാൽ ഫലസിദ്ധി പരിപൂർണ്ണമായിരിക്കും എന്ന വിശ്വാസവും നിലവിലുണ്ട്.
 
ഗണപതി ഹോമം നടത്തുന്ന ആൾക്ക് നാലു വെറ്റിലയിൽ അടയ്ക്കയും സംഖ്യയും വച്ചാണ് ദക്ഷിണ നൽകേണ്ടത്. അമ്മ, അച്ഛൻ, ഗുരു, ഈശ്വരൻ എന്നീ നാലു പേരെയാണ് ഈ വെറ്റിലകൾ സൂചിപ്പിക്കുന്നത്. ഭഗവാന് നേദിച്ച ഒരു സാധനവും തിരിച്ചുവാങ്ങരുത്. പ്രസാദം പോലും തിരിച്ച് വാങ്ങാൻ പാടില്ല. എല്ലാം ഭഗവാന് സമർപ്പിച്ച് ദക്ഷിണ കൊടുത്ത് പിൻവാങ്ങുകയാണ് വേണ്ടത്. പലർക്കും ദക്ഷിണ കൊടുക്കാൻ ഒരേ വെറ്റില കൊടുക്കുന്നതും ശരിയല്ല.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മതം

news

എന്താണ് സമ്പൂര്‍ണ്ണ സമര്‍പ്പണം ? ഭാഗികമായി ചെയ്യുന്നതെല്ലാം സമര്‍പ്പണമാകുമോ ?

സമര്‍പ്പിക്കുക എന്നാല്‍ത്തന്നെ സമ്പൂര്‍ണ്ണമാണ്. ഭാഗികമായി ചെയ്യുന്നതൊന്നും തന്നെ ...

news

ഇങ്ങനെയായിരുന്നു നമ്മുടെ പൂർവ്വികരുടെ വിവാഹം !; ഇക്കാലത്ത് ചിന്തിക്കാൻ കഴിയുമോ അത്തരത്തിലുള്ള ആചാരങ്ങൾ ?

'വിവാഹം സ്വർഗത്തിൽ വെച്ച് നടക്കുന്നു' എന്നൊരു ചൊല്ലുണ്ട്. ഇന്നത്തെ കാലത്ത് വിവാഹം ...

news

‘എനിക്കിത് വേണ്ട’ എന്നല്ല, ‘ഇതും ആയിക്കോട്ടെ’ എന്ന ഭാവത്തിലേക്ക് മാറൂ... ജീവിതം ആസ്വദിക്കൂ !

ജീവിതത്തെ നാം പലപ്പോഴും ഒരു യാത്രയായാണ് സങ്കല്‍പ്പിക്കുക. അതായത് കാലത്തിന്‍റെയും ...

news

ആ തിരിച്ചറിയലാണ് യഥാര്‍ത്ഥ ആത്മീയത; എന്താണ് ആ തിരിച്ചറിയല്‍ ?

നിങ്ങളായിരിക്കുക എന്നത് ഉദാത്തമായ ഒരു മന്ത്രമാണ്. ഒരു പരമ്പരയിലും പെടാതെ, ഒരു ...

Widgets Magazine