കുമാര സൂക്ത പുഷ്പാഞ്ജലി എന്ന വിശിഷ്ട വഴിപാട്‌ എന്തിന് ? അറിയാം... ചില കാര്യങ്ങള്‍ !

സുബ്രഹ്മണ്യനെ ഭജിക്കാം

subrahmanya swami,  astrology,  aatmiyam,  സുബ്രഹ്മണ്യനെ ഭജിക്കാം,  ജന്മനക്ഷത്രം ,  ഷഷ്ഠി ,  പൂയം വില്വം ,  മുല്ല ,  ചെമ്പകം ,  ചെമ്പരുത്തി ,  അരളി ,  തെച്ചി മേടം ,  മിഥുനം ,  ചിങ്ങം ,  തുലാം ,  കുംഭം, മേടം
സജിത്ത്| Last Modified ശനി, 15 ജൂലൈ 2017 (14:27 IST)
സുബ്രഹ്മണ്യ ഭജനം നടത്താന്‍ ഓരോ നാളുകാര്‍ക്കും ഓരോരോ കാരണങ്ങള്‍ ഉണ്ടാകും. ജന്മനക്ഷത്രം, ഷഷ്ഠി, പൂയം എന്നീ ദിവസങ്ങളില്‍ ആണെങ്കില്‍ അയാള്‍ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം നടത്തണം എന്നാണ് ആചാര്യന്മാര്‍ ചൂണ്ടികാട്ടുന്നത്.

വില്വം, മുല്ല, ചെമ്പകം, ചെമ്പരുത്തി, അരളി, തെച്ചി എന്നീ ആറു പുഷ്പങ്ങള്‍ കൊണ്ട്‌ മുരുക ക്ഷേത്രങ്ങളില്‍ കുമാര സൂക്ത പുഷ്പാഞ്ജലി എന്ന വിശിഷ്ട വഴിപാട്‌ നടത്തുന്നതും ഇത്തരം ആളുകള്‍ക്ക് നല്ലതാണ്‌.

മേടം, മിഥുനം, ചിങ്ങം, തുലാം, തുലാം, കുംഭം ഈ രാശികളില്‍ നില്‍ക്കുന്ന ചൊവ്വയുടെ ദശാകാലത്ത്‌ സുബ്രഹ്മണ്യ ക്ഷേത്ര ദര്‍ശനം, ഷഷ്ഠിവ്രതം അനുഷ്ഠിക്കല്‍, കാവടിയെടുക്കല്‍ എന്നിവ ചെയ്യുന്നതും ഉത്തമമാണ്‌. ചൊവ്വയുടെ ദേവതയാണ്‌ സുബ്രഹ്മണ്യന്‍.

മകയിരം, ചിത്തിര, അവിട്ടം ഈ നക്ഷത്രങ്ങളുടെ ആധിപത്യം ചൊവ്വയ്ക്ക്‌ ആയതിനാല്‍ ദശാകാല പരിഗണനയില്ലാതെ ഇക്കൂട്ടര്‍ സുബ്രഹ്മണ്യഭജനം നടത്തേണ്ടതും അത്യാവശ്യമാണ്.

മേടം, ചിങ്ങം രാശികളില്‍ ലഗ്നമായി ജനിച്ചവരും ജാതകത്തില്‍ ചൊവ്വാ ഓജ രാശിയായ ഒന്‍പതില്‍ നില്‍ക്കുന്നവരും മുടങ്ങാതെ സുബ്രഹ്മണ്യക്ഷേത്ര ദര്‍ശനം നടത്തണമെന്നും ആചാര്യന്മാര്‍ നിര്‍ദേശിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :