കൊള‌സ്‌ട്രോൾ പേടി ഇനി വേണ്ടേ വേണ്ട, ദാ... ഇതൊക്കെ കഴിച്ചാൽ മതി!

കൊളസ്‌ട്രോൾ, മുട്ട, തൈര്, ആരോഗ്യം, ആരോഗ്യ ടിപ്പുകൾ, Cholesterol, Egg, Heath Tips, Milk
BIJU| Last Modified തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (18:50 IST)
കൊളസ്ട്രോളെന്ന് കേള്‍ക്കുന്നതേ മലയാളികള്‍ക്ക് പേടിയാണ്. അമിത വണ്ണത്തിനും, ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമൊക്കെ കൊളസ്ട്രോള്‍ കാരണമാകുന്നു.
കൊളസ്‌ട്രോള്‍ രക്തത്തിലെ ലിപ്പിഡ് എന്ന ഒരു തരം കൊഴുപ്പാണ്. കൊളസ്ട്രോളിനെ തടയാന്‍ പട്ടിണി കിടക്കുകയും ഭക്ഷണ
നിയന്ത്രണം നടത്തുകയും ഒക്കെ ചെയ്യും. എന്നാല്‍ കൊളസ്‌ട്രോളിനെ തടയുന്ന ചില ഭക്ഷണങ്ങളുണ്ട്. തടയുക മാത്രമല്ല അപകടകരമാകുന്ന രീതിയില്‍ ഒരു തരത്തിലും ഇത് കൊളസ്‌ട്രോളിനെ ഉയരാന്‍ അനുവദിക്കുകയുമില്ല.

അത്തരം ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം. മുട്ട, ഒലീവ് ഓയില്‍, നട്‌സ്, തൈര്, റെഡ്‌മീറ്റ്, കടല്‍ മീനുകള്‍ തുടങ്ങിയവയാണവ. കഴിച്ചാല്‍ കൊളസ്‌ട്രോള്‍ ഉയരുമെന്നതാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ പലപ്പോഴും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതും പ്രോട്ടീനുകള്‍ കൊണ്ട് സമ്പുഷ്ടവുമാണ് മുട്ട എന്നതാണ് സത്യം. പലരും മുട്ടയുടെ വെള്ള മാത്രമാണ് ഉപയോഗിക്കുക. കൊഴുപ്പ് പേടിച്ച് മുട്ടയുടെ മഞ്ഞ പലരും ഒഴിവാക്കുകയും ചെയ്യും.

കൊഴുപ്പിനെ പുറം തള്ളാന്‍ മറ്റൊരു പ്രധാനപ്പെട്ട സാധനം ഒലീവ് ഓയിലാണ്. ഒലിവ് ഓയില്‍ ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദീര്‍ഘായുസിനും നല്ലതാണ്. അതിനാല്‍ കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് ഒലീവ് ഓയില്‍ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്.

നട്‌സുകള്‍ മറ്റൊരു സുപ്രധാന ഭക്ഷണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഏത് തരത്തില്‍ കഴിച്ചാലും ആരോഗ്യം നല്‍കുന്നതാണ് നട്‌സ്. ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതിനും നട്‌സ് കഴിക്കുന്നതിലൂടെ കഴിയും. ബദാം, ഈന്തപ്പഴം, കശുവണ്ടി, നിലക്കടല തുടങ്ങിയവ കൂടുതല്‍ പ്രാധാന്യര്‍ഹിക്കുന്നു. നിലക്കടല എണ്ണ ഉപയോഗിക്കാതെ മണല്‍ ഉപയോഗിച്ച് വറുത്തെടുക്കുന്നത് ദിവസവും ഒരു പിടി കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പിനെ പുറം തള്ളാന്‍ സഹായിക്കും.

ഭക്ഷണശേഷം ഡെസേര്‍ട്ടുകള്‍ക്ക് പകരം തൈര് ഉപയോഗിക്കുന്നത് കൊഴുപ്പ് ശരീരത്തില്‍ അടിയുന്നത് തടയുകയും ചെയ്യും. വിവിധ തരത്തിലുള്ള ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കടല്‍വിഭവങ്ങളെല്ലാം തന്നെ നല്ലതാണ്. എന്നാല്‍ ഇവയില്‍ കൊഴുപ്പ് തീരെ കുറഞ്ഞ പല വിഭവങ്ങളുമുണ്ട്. ഇത് ഹൃദയാഘാത പ്രശ്‌നങ്ങളെ ദുരീകരിക്കുന്നു. ഉദാഹരണത്തിന് കടല്‍ ഞണ്ട്, ചെമ്മീന്‍, ചെറിയ മീനുകള്‍ തുടങ്ങിയവ. ചോക്ലേറ്റ് കഴിക്കാനിഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ പ്രായമായവര്‍ ചോക്ലേറ്റിനെ എന്നും ഒരു കയ്യകലം നിര്‍ത്തും. എന്നാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ചോക്ലേറ്റ് സഹായിക്കും എന്നതാണ് സത്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

30 കഴിഞ്ഞ സ്ത്രീകൾക്ക് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ

30 കഴിഞ്ഞ സ്ത്രീകൾക്ക് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ
30 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് വിറ്റാമിനുകള്‍, അയേണ്‍, കാത്സ്യം, ഫോളേറ്റ് തുടങ്ങിയ ...

പൈല്‍സ് ഉണ്ടോ, ഇവ കഴിക്കരുത്

പൈല്‍സ് ഉണ്ടോ, ഇവ കഴിക്കരുത്
ഇന്ന് പലരും കണ്ടുവരുന്ന ഒരു രോഗമാണ് പൈല്‍സ് . ഇതിന് കാരണങ്ങള്‍ പലതും ആകാം. രോഗം വന്നു ...

വെരിക്കോസ് വെയിന്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താമെന്നത് ...

വെരിക്കോസ് വെയിന്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താമെന്നത് തെറ്റിദ്ധാരണയാണ്, ഇക്കാര്യങ്ങള്‍ അറിയണം
കാലുകളിലെ ഞരമ്പുകള്‍ വീര്‍ക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിന്‍. ഈ പ്രശ്‌നം ഇന്ന് ...

ഫ്രൂട്സ് സാലഡ് ആരോഗ്യകരമാണ്, എന്നാൽ ചില പഴങ്ങൾ മിക്സ് ...

ഫ്രൂട്സ് സാലഡ് ആരോഗ്യകരമാണ്, എന്നാൽ ചില പഴങ്ങൾ മിക്സ് ചെയ്ത് കഴിക്കാൻ പാടില്ല
വിവിധ പഴങ്ങളുടെ ഗുണം ഒരുമിച്ച് കിട്ടുമെന്നതാണ് ഫ്രൂട്സ് സാലഡിൻറെ പ്രത്യേകത. പഴങ്ങൾക്ക് ...

ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാലും ചില പ്രശ്‌നങ്ങളുണ്ട് !

ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാലും ചില പ്രശ്‌നങ്ങളുണ്ട് !
സോഡിയത്തിന്റെ ഉത്പാദനം കുറയുന്നത് രക്ത സമ്മര്‍ദ്ദം കുറയാന്‍ കാരണമാകും