അരിങ്ങോടർക്കൊപ്പം ഏറ്റുമുട്ടാൻ സീരിയൽ കില്ലർ ഗോമസും; വില്ലൻ വേഷങ്ങൾക്ക് പുതിയ മാനം നൽകിയ കലാകാരൻ

അരിങ്ങോടർക്കൊപ്പം ഏറ്റുമുട്ടാൻ സീരിയൽ കില്ലർ ഗോമസും; വില്ലൻ വേഷങ്ങൾക്ക് പുതിയ മാനം നൽകിയ കലാകാരൻ

കെ എസ് ഭാവന| Last Modified തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (13:26 IST)
സിനിമയെ ഇഷ്‌ടപ്പെടുന്നവർക്ക് എന്നും ഓർക്കാൻ പാകത്തിന് ഒരുപിടി മികച്ച കഥാപാത്രങ്ങൾ നൽകിയിട്ടുള്ള താരമാണ് ക്യാപ്‌റ്റൻ രാജു. നാല് പതിറ്റാണ്ട് നീണ്ടുനിന്ന സിനിമായാത്രയിൽ നടനായും സ്വഭാവനടനായും വില്ലനായും കൊമേഡിയനായും സംവിധായകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.

മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിലടക്കം 500 റോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ക്യാപ്‌റ്റൻ രാജുവിന്റെ ആദ്യത്തെ ചിത്രം 1981 ഇറങ്ങിയ രത്നമാണ്. ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ രത്നത്തിന് ശേഷം നിരവധി വില്ലൻ വേഷങ്ങളുമായി രാജു പ്രേക്ഷകരിലേക്കെത്തി. രതിലയം, തടാകം, മോര്‍ച്ചറി, അസുരന്‍, ഇതാ ഒരു സ്‌നേഹഗാഥ, നാടോടിക്കാറ്റ്, ആഗസ്‌റ്റ് 1, വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാനും ക്യാപ്‌റ്റൻ രാജുവിന് കഴിഞ്ഞു.

1988-ൽ എസ് എൻ സ്വാമിയുടെ തിരക്കഥയിൽ, സിബി മലയിൽ സംവിധാനം ചെയ്ത ത്രില്ലർ ചിത്രമാണ് ആഗസ്‌റ്റ് 1. തന്റെ ജോലിയിൽ സമർത്ഥനായ, ഏറ്റെടുത്ത ജോളി കൃത്യമായി ചെയ്‌തു തീർക്കുന്ന ഒരു പ്രൊഫഷണൽ കൊലയാളിയായിട്ടാണ് ചിത്രത്തിൽ ക്യാപ്‌റ്റൻ രാജു പ്രത്യക്ഷപ്പെട്ടത്.

മുഖ്യമന്ത്രിയെ കൊലപ്പെടുത്തുന്നതിനായി ഇറക്കുന്ന ഒരു പ്രൊഫഷണൽ കൊലയാളിയാണ് ഗോമസ് എന്ന ക്യാപ്‌റ്റൻ രാജു. ചിത്രത്തിൽ നായകനായ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പെരുമാളെന്ന മമ്മൂട്ടിയാണ് ഗോമസിനെ പിടികൂടാനെത്തുന്നത്. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

എന്നാൽ, ചിത്രത്തിന്റെ നിലനിൽപ്പ് എന്ന് പറയുന്നത് തന്നെ ഗോമസ് നിക്കോളാസാണ്. ഒരു പ്രഫഷണൽ കൊലയാളി എന്ന നിലയിൽ അതിന്റെ ഭാവം ശരീര ഭാഷയിലും അഭിനയ ശൈലിയിലും കൊണ്ട് വരുന്നതിൽ ക്യാപ്റ്റൻ രാജു പൂർണ്ണമായും വിജയിച്ചു. അതുകൊണ്ടുതന്നെ അഭിനയ ജീവിതത്തിൽ ക്യാപ്‌റ്റൻ രാജു അവിസ്‌മരണീയമാക്കിയ വടക്കന്‍ വീരഗാഥയിലെ അരിങ്ങോടര്‍ക്കൊപ്പം തന്നെ ഗോമസ് എന്ന കഥാപാത്രവും ഉണ്ടെന്നുതന്നെ പറയാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :