ഓൺലൈൻ ഫർണിച്ചർ വിപണിയിൽ നേട്ടം കൊയ്യാൻ ഫ്ലിപ്കാർട്ട്; പുതിയ ബ്രാൻഡ് ‘പ്യുവർ വുഡ്‘ ആമസോണിനോട് ഏറ്റുമുട്ടാനൊരുങ്ങുന്നു

വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (14:48 IST)

ഫ്ലിപ്കർട്ട് ഫർണിച്ചറുകൾക്കായി പ്യുവർ വുഡ് എന്ന പേരിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ചു. ഓൺലൈൻ വിപണിയിൽ കൂടുതൽ നേട്ടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്ലിപ്കാർട്ട് പുതിയ ബ്രാൻഡിനെ അവതരിപ്പിച്ചിരിക്കുന്നത്. വിപണിയിൽ ആമസോണിനോടുള്ള മത്സരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗംകൂടിയാണിത്.
 
അർബൺ ലാഡർ, പെപ്പർ ഫ്രൈ എന്നീ കമ്പനികളും ഇന്ത്യയിൽ ഓൺലൈൽ ഫർണിച്ചർ വിപണിയിൽ സജീവമാണ്. ഇന്ത്യൻ ഫർണിച്ചർ വിപണിയുടെ 10 മുതൽ 15 ശതമാനം വരെ മാത്രമാണ് നിലവിൽ ഓൺലൈനായി നടക്കുന്നുള്ളു. ഈ രംഗത്ത് ഭാവിയിലുണ്ടാകാവുന്ന അവസരം കൂടുതൽ ഉപയോഗപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. 
 
പെർഫെക്റ്റ് ഹോംസ് എന്ന ഫ്ലിപ്കാർട്ടിന്റെ സ്വകാര്യ ലേബലിലാണ് പുതിയ ബ്രാഡിനെ അവതരിപ്പിച്ചിരിക്കുന്നത്. ഫർണിച്ചറുകൾ ലഭ്യമാക്കുന്നതിനായി വിവിധ ഇടങ്ങളിലെ ഫർണിച്ചർ നിർമ്മാണ ശലകളുമായി കമ്പനി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ആമേര്‍, മെഹ്‌രാന്‍ഗഢ്, നഹര്‍ഗഢ്, ജയ്‌സല്‍മേര്‍ എന്നീ വ്യത്യസ്ത കളക്ഷനുകളായാ‍ണ് ഫ്ലിപ്കാർട്ടിൽ ഫർണിച്ചറുകൾ ലഭ്യമാക്കുക. 
 
നേരത്തെ യൂസ്ഡ് പ്രൊഡക്സിന്റെ വിപണി സാധ്യത കണക്കിലെടുത്ത്. പുതിയ വെബ്സൈറ്റിന് ഫ്ലിപ്കാർട്ട് തുടക്കം കുറിച്ചിരുന്നു. സെക്കൻഡ് ഹൻഡ് ഉത്പന്നങ്ങൾ കുറഞ്ഞ വിലക്ക് ഉപഭോക്താക്കളിൽ എത്തിക്കുന്ന വെബ്സൈറ്റിൽ ആദ്യ ഘട്ടത്തിൽ മൊബൈൽ ഫോണുകളും ആക്സസറീസുമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കടലിൽ മത്തി മാത്രമില്ല; പ്രതീക്ഷ കൈവിടാതെ മത്സ്യത്തൊഴിലാളികൾ

രുചിയേറിയ മത്തി കൂടുതൽ കിട്ടേണ്ട സമയമാണ് ചിങ്ങമാസം. എന്നാൽ ഇപ്രാവശ്യം പ്രതീക്ഷ തെറ്റുമോ ...

news

ഹീറോ മോട്ടോ കോർപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി വിരാട് കോഹ്‌ലി

ഇന്ത്യൻ ക്യപ്റ്റൻ വിരാട് കോഹ്‌ലിയെ തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറാക്കി രാജ്യത്തെ പ്രമുഖ ...

news

അതിവേഗ ഇന്റർനെറ്റ് വിദൂര ഗ്രാമങ്ങളിലേക്ക്; ജിയോ ഐ എസ് ആർ ഒയുമായി കൈകോർക്കുന്നു

ഐ എസ് ആർ ഒയുടെ ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിവേഗ ഇന്റർനെറ്റ് സൌകര്യം രാജ്യത്തിന്റെ ...

news

ആദ്യ വി‌ൽ‌പനയിൽ ചൂടപ്പംപോലെ വിറ്റുതീർന്ന് ഷവോമിയുടെ എം ഐ 6 പ്രോ

രാജ്യത്തെ ആദ്യ വി‌ൽ‌പനയിൽതന്നെ താരമായി എം ഐ 6 പ്രോ. ആമസോണിലൂടെയും ഷവോമിയുടെ വെബ്സൈറ്റായ ...

Widgets Magazine