സ്‌മാര്‍ട്ട് ഫോണില്‍ മണിക്കൂറുകളോളം നോക്കിയിരിക്കാറുണ്ടോ ?; എങ്കില്‍ ഇതാകും പ്രത്യാഘാതം

 smartphone , disease , health , ആരോഗ്യം , ഭക്ഷണം , മൊബൈല്‍ ഫോണ്‍ , കഴുത്ത് വേദന
Last Modified ബുധന്‍, 28 ഓഗസ്റ്റ് 2019 (19:46 IST)
സ്‌മാര്‍ട്ട്‌ ഫോണുകളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുകയാണ്. സ്‌ത്രീ - പുരുഷ ഭേദമന്യേ ഫോണില്‍ സമയം കളയുന്നവരുടെ എണ്ണം കുറവല്ല. കുട്ടികളില്‍ പോലും ഈ ശീലം വര്‍ദ്ധിച്ചു വരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ദീര്‍ഘനേരം ഫോണിലേക്ക് നോക്കിയിരിക്കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ഫോണില്‍ നിന്നും വരുന്ന നീലവെളിച്ചം കണ്ണിനെ ബാധിക്കും. കാഴ്‌ചശക്തിക്ക് പോലും തകരാറുണ്ടാക്കും.

മണിക്കൂറുകളോളം ഫോണില്‍ സമയം ചെലവഴിക്കുന്നവരില്‍ ‘ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം' കൂടുതലായി കാണപ്പെടുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.

കുനിഞ്ഞ് ഫോണില്‍ തന്നെ നോക്കിയിരിക്കുന്നത് പേശികള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്ന അവസ്ഥയ്‌ക്കാണ് ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം എന്ന് പറയുന്നത്. അധികമാകുകയും തലവേദനയും നടുവേദനയും ഇതിനൊപ്പം ശക്തമാകുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :