നല്ല ഉറക്കത്തിന് ബെസ്റ്റാണ് ബനാന ടി, തയ്യാറാക്കേണ്ടത് ഇങ്ങനെ !

Last Updated: ബുധന്‍, 28 ഓഗസ്റ്റ് 2019 (18:21 IST)
സധാരണ നമ്മൾ ചായ കുടിക്കാറുള്ളത് ഉറക്കം കളയാനും നല്ല ഉൻ‌മേഷത്തിനുമെല്ലാം വേണ്ടിയാണ്. എന്നാൽ ഈ ചായ വ്യത്യസ്തമാണ്. നല്ല ഉറക്കം കിട്ടാനാണ് ഈ ചായ ഉപകരിക്കുക. ബനാന ടി അഥവ വാഴപ്പഴ ചായയാണ് സംഗതി. ഉറക്കമില്ലായ്മ എന്ന പ്രശ്നത്തിന് ഒരു ഉത്തമ പ്രതിവിധിയാണ് ബനാന ടി എന്ന് പറയാം.

വളരെ വേഗത്തിൽ ഇത് വീട്ടിൽ തന്നെ തയ്യാറാക്കാം. വെള്ളവും വാഴപ്പഴവും കറുവപ്പട്ടയും മാത്രമണ് ഈ ആരോഗ്യ പനിയം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ഇനി ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വാഴപ്പഴം വെള്ളത്തിലിട്ട് തിളപ്പിക്കുക. ശേഷം ഈ വെള്ളം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വക്കുക. വെള്ളത്തിൽ തിളപ്പിച്ച പഴം തോലോടുകൂടിയോ അല്ലാതെയോ കഴിക്കാം. തോലോടുകൂടി കഴിക്കുന്നതാണ് ഏറെ ഉത്തമം. മാറ്റിവച്ചിരിക്കുന്ന വെള്ളം രാത്രി കിടക്കുന്നതിന് മുൻപായി കുടിച്ചാൽ നല്ല ഉറക്കം ലഭിക്കും. വാഴപ്പഴത്തിന്റെ തൊലിയിൽ ധരാളം അടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിന് സഹായിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :