സ്‌ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ സുരക്ഷയ്‌ക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

 women , health , life style , ആരോഗ്യം , സ്‌ത്രീ , ശുചിത്വം , വസ്‌ത്രം
Last Modified ചൊവ്വ, 16 ഏപ്രില്‍ 2019 (18:23 IST)
സ്‌ത്രീകളുടെ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് സ്വകാര്യ ഭാഗങ്ങളിലടക്കമുണ്ടാകുന്ന അണുബാധ. പലവിധ കാരണങ്ങള്‍ കൊണ്ട് ഈ അവസ്ഥ ഉണ്ടാകാം. അമിതവണ്ണവും പ്രമേഹവും ഇതിനൊരു കാരണാമാണ്. കൂടാതെ അമിതവണ്ണവും ശുചിത്വമില്ലായ്‌മയും അണുബാധയുണ്ടാക്കും.

നിസാരമെന്ന് തോന്നിപ്പിക്കുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്വകാര്യ ഭാഗങ്ങളിലും മറ്റും ഉണ്ടാകുന്ന പുകച്ചിൽ, ചൊറിച്ചിൽ, ഗന്ധമുള്ള സ്രവം, കറുത്ത പാടുകള്‍ എന്നിവ ഒഴിവാക്കാന്‍ കഴിയും. സ്വകാര്യ ഭാഗത്തെ രോമങ്ങൾ മുറിച്ചു നീളം കുറച്ചു സൂക്ഷിക്കണം. സ്വകാര്യഭാഗങ്ങളില്‍ രോമവളര്‍ച്ചയുണ്ടാകുന്നത് ആ ഇടങ്ങളുടെ സുരക്ഷയ്‌ക്കും ആരോഗ്യത്തിനുമാണ്. ഈ ഭാഗങ്ങളിലെ രോമങ്ങള്‍ മുഴുവനായി നീക്കം ചെയ്യേണ്ടതില്ല.

സ്വകാര്യഭാഗങ്ങള്‍ വളരെ സെന്‍‌സിറ്റീവാണ്. പൊടി, അഴുക്ക് എന്നിവയില്‍ നിന്നെല്ലാം അണുക്കള്‍ പെട്ടെന്ന് ബാധിക്കാതിരിക്കാന്‍ രോമങ്ങള്‍ സഹായിക്കുന്നു. കൂടാതെ, അമിത വിയര്‍പ്പിനെയും നനവിനെയും വലിച്ചെടുത്ത് രോമം ഒരു സംരക്ഷണ കവചം പോലെ അവ പ്രവര്‍ത്തിക്കുന്നു.

യോനീ ഭാഗത്തു വെള്ളം ചീറ്റിയൊഴിച്ചു കഴുകരുത്. അടിവസ്ത്രങ്ങൾ ധരിക്കും മുമ്പും മൂത്രമൊഴിച്ച ശേഷവും സ്വകാര്യ ഭാഗങ്ങൾ ടിഷ്യു പേപ്പര്‍ ഉയോഗിച്ച് തുടച്ച് ഈർപ്പമില്ലാതെ സൂക്ഷിക്കുക. ആർത്തവകാലത്ത് മൂന്നും നാലും മണിക്കൂറുകൾ കൂടുമ്പോൾ നിർബന്ധമായും സാനിറ്ററി പാഡുകൾ മാറ്റണം.

അടിവസ്ത്രങ്ങൾ മറ്റു വസ്ത്രങ്ങൾക്കൊപ്പം കഴുകരുത്. കോട്ടൺ അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കണം. പുതുതായി വാങ്ങുന്ന അടിവസ്ത്രങ്ങൾ കഴുകിയ ശേഷം ഉപയോഗിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :