താടിക്കാരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങളെ പേടിക്കണം !

Last Modified ചൊവ്വ, 16 ഏപ്രില്‍ 2019 (18:09 IST)
കട്ടത്താടിയും കട്ടിയുള്ള മീശയുമെല്ലാം ആണഴകിന്റെയും ആണത്തത്തിന്റെയും പ്രദീകകമായാണ് കണക്കാക്കപ്പെടുന്നത്. താടി വളർത്തിയ പുരുഷൻ‌മാരെയാണ് കൂടുതൽ ഇഷ്ടം എന്ന് സ്ത്രീകൾ പറയുന്നതും നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇതൊല്ലെ കേട്ട് താടിക്കാർ അത്ര സന്തോഷിക്കേണ്ട എന്നാണ് പുതിയ പഠനം പറയുന്നത്.

നായ്ക്കളിൽ കാണപ്പെടുന്നതിനേക്കാൾ ഇരട്ടി അണുക്കൾ ഒരാളുടെ താടിയിൽ ഉണ്ടാകും എന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് സ്വിറ്റ്‌സർലൻഡിലെ ഒരു സംഘം ഡോക്ടർമാർ നടത്തിയ പഠനത്തിൽ ഉണ്ടായിരിക്കുന്നത്. നായ്ക്കളിൽ നിന്നുമുള്ള അണുക്കൾ മനുഷ്യർക്ക് എങ്ങനെ ഭീഷണിയാകും എന്നതായിരു പഠനം എങ്കിലും കണ്ടെത്തൽ ഗവേഷകരെ തന്നെ ഞെട്ടിച്ചു.

താടിക്കാരായ 18 പുരുഷന്മാരിലും വിവിധ ഇനത്തിൽ പെട്ട 30 നായ്ക്കളിലുമാണ് ഗവേഷകർ പഠനം നടത്തിയത്. പുരുഷൻ‌മരെയും നായ്ക്കളെയും ഒരേ എം ആർ ഐ സ്കാൻ ഉപയോഗിച്ച് പരിശോധന നടത്തിയതോടെ നായ്ക്കളിലേതിന് ഇരട്ടി അണുക്കൾ പുരുഷന്റെ താടിയിൽ ഉള്ളതായി കണ്ടെത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :