ഒരുമാസം നിങ്ങള്‍ അരിയാഹാരം കഴിക്കാതിരുന്നാല്‍ നിങ്ങളുടെ ശരീരത്തിന് എന്തുസംഭവിക്കും!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 22 ജൂണ്‍ 2023 (16:56 IST)
പൊതുവേ ഏഷ്യക്കാരുടെ പ്രധാന ഭക്ഷണമാണ് അരി. ദക്ഷിണേന്ത്യക്കാരുടെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമാണ് ചോറ്. എന്തൊക്കെ ബുദ്ധിമുട്ടുണ്ടെങ്കിലും ഉച്ചയ്ക്ക് ഒരു തവി ചോറെങ്കിലും കഴിച്ചില്ലെങ്കില്‍ കഴിച്ചതായി തോന്നാത്തവരാണ് പലരും. ചോറില്‍ പ്രധാനമായും കാര്‍ബോഹൈഡ്രേറ്റാണ് അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കുന്നു. എന്നാല്‍ അമിതമായാല്‍ പൊണ്ണത്തടിയുള്‍പ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും.

ഒരുമാസം അരിയാഹാരം കഴിച്ചില്ലെങ്കില്‍ ഗ്ലൂക്കോസിന്റെ അളവ് ശരീരത്തില്‍ കുറയുകയും ശരീരം മെലിയുകയും ചെയ്യും. അരിയാഹാരത്തില്‍ മാത്രമല്ല കാര്‍ബോഹൈഡ്രേറ്റ് ഉള്ളതെന്നും മനസിലാക്കണം. അരിയില്‍ നിരവധി വിറ്റാമിന്‍ ബിയും മിനറല്‍സും അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ പൂര്‍ണമായും അരിയാഹാരം ഉപേക്ഷിക്കേണ്ട കാര്യമില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :