കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതിനുമുന്‍പ് ഡോക്ടറെ കാണണം; ധമനികളില്‍ ബ്ലോക്കുള്ളവരില്‍ സ്‌ട്രോക്കിന് കാരണമാകുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 21 ജൂണ്‍ 2023 (12:49 IST)
കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതിനുമുന്‍പ് ഡോക്ടറെ കാണണം. ഇത് ധമനികളില്‍ ബ്ലോക്കുള്ളവരില്‍ സ്‌ട്രോക്കിന് കാരണമാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗോരഖ്പൂരാണ് പഠനം നടത്തിയത്. എന്നാല്‍ ആരോഗ്യമുള്ളവരിലും ചെറിയ രീതിയിലുള്ള ബ്ലോക്കുള്ളവരിലും വ്യായാമം ഗുണം ചെയ്യുമെന്നുമാണ് പഠനം പറയുന്നത്.

ബ്ലോക്കുള്ളവരില്‍ രക്തത്തിന്റെ ഒഴുക്ക് തടസപ്പെടാനും ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും കാരണമാകും. ഇതെല്ലാം പ്രായം, ജീവിത രീതി, ജനിതകം എന്നിവയെ അടിസ്ഥാനപ്പെടുത്തിയിരിക്കുമെന്നും പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :