കൂർക്കം വലി എങ്ങനെയുണ്ടാകുന്നു ?; ദോഷം ചെയ്യുന്നത് എങ്ങനെ ?

 snoring , health problems , health , life style , ആരോഗ്യം , കൂര്‍ക്കം വലി , ഉറക്കം
Last Modified ബുധന്‍, 30 ജനുവരി 2019 (15:26 IST)
കൂർക്കം വലി ശരീരത്തിന് ദോഷം ചെയ്യുമോ എന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. എന്തുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന ആശങ്ക അതിലും കൂടുതലാണ്. അമിതമായ വണ്ണമുള്ളവരിലാണ്
കൂർക്കംവലി കൂടുതലായി കാണുന്നത്.

ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ എന്നാണ് കൂർക്കംവലിയുടെ നാമം. ഉച്ഛ്വാസ വായു കടന്നു പോകുന്ന, തൊണ്ടയുടെ മുകൾഭാഗത്തുള്ള തടസം മൂലമാണെന്ന് കൂര്‍ക്കംവലിയുണ്ടാകുന്നത്. ഇവിടെയുള്ള ദശകളുടെ അമിതമായ വളർച്ച, ഇവിടെയുള്ള മസിലുകൾക്ക് തകരാർ തുടങ്ങിയവയാണ് കാരണം.

കൂര്‍ക്കം വലി അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കൂർക്കം വലിക്കാരുടെ ഉറക്കം പാതിയില്‍ വെച്ച് മുറഞ്ഞു പോകും. ഓരോ അഞ്ചു മിനിറ്റിലും ഉറക്കം മുറിയുകയും ഗാഢനിദ്രയിലേക്ക് പോയി മുപ്പതു സെക്കന്റിലോ മറ്റോ പിന്നെയും ഞെട്ടിയുണരുകയും ചെയ്യും.


ഉറക്കം നഷ്‌ടമാകുന്നതോടെ പകൽ മുഴുവൻ ക്ഷീണവും ഉറക്കം തൂങ്ങലും കൂടുതലാകും. ഇതോടെ ഉയർന്ന രക്തസമ്മർദം, പ്രമേഹം ഒക്കെ ഉണ്ടാകാനുള്ള സാധ്യത കൂടും. ചിലരില്‍ മറവി രോഗവും ശക്തമാകും. അമിതമായ ക്ഷീണമാണ് പ്രധാന പ്രശ്‌നം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :