സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്, ഈ സാധ്യതകളെ തള്ളികളയരുത്

അഭിറാം മനോഹർ| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (20:25 IST)
ആരോഗ്യവാന്മാരായി കാണുന്ന ചെറുപ്പക്കാര്‍ പലരും ഹൃദയാഘാതം മൂലം മരിച്ചതായുള്ള വാര്‍ത്തകള്‍ നമ്മള്‍ ആശ്ചര്യത്തോടെയാണ് കേള്‍ക്കാറുള്ളത്. ആരോഗ്യവാന്മാരായി തോന്നിപ്പിക്കുമെങ്കിലും ഹൃദയാഘാതത്തിന് മുന്‍പായി ശരീരം നമുക്ക് പല സൂചനകളും നല്‍കും. അതിനാല്‍ തന്നെ നിങ്ങള്‍ ആരോഗ്യവാന്മാരാണെന്ന് ഉറപ്പിക്കുന്നതിന് മുന്‍പ് ശരീരം നല്‍കുന്ന സിഗ്‌നലുകളെ മനസിലാക്കാം.

രക്തക്കുഴലുകളിലൂടെയുള്ള രക്തയോട്ടത്തിന് തടസ്സമുണ്ടാകുന്നത് വഴിയാണ് ഹൃദയാഘാതമുണ്ടാകുന്നത് എന്നതിനാല്‍ തന്നെ ഹൈ കൊളസ്‌ട്രോള്‍ സൈലന്റ് അറ്റാക്കുകള്‍ക്ക് കാരണമാകുന്നു. ശരീരത്തില്‍ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ അഥവാ ചീത്ത കൊളസ്‌ട്രോള്‍ രൂപപ്പെടുന്നത് ഹൃദയാഘാതത്തിന് കാരണമാകാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് സൈലന്റ് അറ്റാക്കിന് പിന്നിലെ മറ്റൊരു കാരണം.

അമിതമായ ശരീരഭാരമുള്ളവരിലും ഹൃദയാഘാത സാധ്യതകള്‍ ഏറെയാണ്. ഇത്തരക്കാരില്‍ ഉയര്‍ന്ന കൊളസ്‌ട്രോളിനും രക്തസമ്മര്‍ദ്ദത്തിനും സാധ്യതൗഏറെയാണ്. സ്ഥിരമായി പുക വലിക്കുന്നവരിലും ഹൃദയത്തിന് പ്രശ്‌നങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. പുകയിലെ ഹാനികരമായ പദാര്‍ഥങ്ങളാണ് ഇതിന് കാരണമാകുക. പ്രായമാകും തോറും ഹൃദയാഘാത സാധ്യതകളും ഉയരുന്നു. അതിനാല്‍ തന്നെ പ്രായമാകുമ്പോള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ശ്രദ്ധിക്കുക. പരമ്പരാഗതമായി ഹൃദയാഘാതമുണ്ടായ ചരിത്രമുള്ളവരാണെങ്കിലും ഹൃദയാഘാത സാധ്യത കൂടുത്തലായിരിക്കും. അതിനാല്‍ തന്നെ ഹൃദയത്തിന്റെ ആരോഗ്യവും കൃത്യമായ കാലയളവില്‍ വിലയിരുത്തേണ്ടതുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :