വെള്ളം കുടിക്കുന്നത് കൂടുതലായാല്‍ എന്തുപറ്റും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (15:45 IST)
വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട് പലരും പറഞ്ഞു കേള്‍ക്കാറുള്ളത് കുറച്ചു വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ദോഷവശങ്ങളാണ് എന്നാല്‍ വെള്ളം കൂടുതല്‍ കുടിച്ചാലും ദോഷഫലങ്ങള്‍ ഉണ്ടായേക്കാം. ഇതിനെപ്പറ്റി ആരും തന്നെ കൂടുതല്‍ ചര്‍ച്ച ചെയ്യാത്തതുകൊണ്ടാണ് ഇക്കാര്യത്തില്‍ ആളുകള്‍ക്ക് ശ്രദ്ധയും കുറയുന്നത് .ഒരു വ്യക്തി കുടിക്കേണ്ടുന്ന വെള്ളത്തിന് നിശ്ചിത അളവ് ഉണ്ട്. അതാവ്യക്തിയുടെ ആരോഗ്യം അനുസരിച്ചിരിക്കും. സാധാരണയായി ഒരാള്‍ ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്ന് പറയപ്പെടുന്നത്. എന്നാല്‍ വെറുതെ കൂടുതല്‍ വെള്ളം കുടിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം.

ഇത്തരത്തില്‍ അമിതമായി വെള്ളം കുടിക്കുന്നത് വാട്ടര്‍ പോയിസണിംഗിന് കാരണമായേക്കാം. കൂടാതെ വെള്ളംകുടി അമിതമാകുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് നേര്‍ത്തത് ആക്കുകയും ഇത്.കോശങ്ങളിലെ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നു. അതുപോലെതന്നെകരള്‍ വൃക്ക ഹൃദയംതുടങ്ങിയ രോഗങ്ങള്‍ക്കും അമിതമായ വെള്ളം കുടി കാരണമായേക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :