ചൂടുവെള്ളത്തിലെ കുളി, ഭാരം കുറക്കാൻ ഇതിലും ലളിതമായ ഒരു മാർഗം ഇല്ല !

Last Modified വ്യാഴം, 7 ഫെബ്രുവരി 2019 (16:20 IST)
ഭാരം കുറക്കുന്നതിനായി കഠിനമായി വ്യയാമങ്ങൾ ചെയ്യുകയും ഇഷ്ട ഭക്ഷണങ്ങൾ ഉപേക്ഷിക്കുന്നവരുമാണ് നമ്മളിൽ അധികം പേരും. ഇത്രയൊക്കെ പരിശ്രമിച്ചും ഭാരം കുറയുന്നില്ല എന്ന് ചിലരൊക്കെ പരാതി പറയാറുണ്ട്. എന്നാൽ ചൂടുവെള്ളത്തിലെ കുളി ഭാരം കുറക്കും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ?

സംഗതി വിശ്വസിക്കാൻ നമുക്കൽപ്പം ബുദ്ധിമുട്ടായിരിക്കും എങ്കിലും സത്യമാണ്. ലണ്ടൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ്
ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. മുപ്പതുമിനിറ്റ് വ്യായാമം ചെയ്യുമ്പോഴോ, ജോഗിംഗ് ചെയ്യുമമ്പോഴൊ പുറംതള്ളുന്നതിന് സമാനമായ കലോറി ഒരു തവണ ചൂടുവെള്ളത്തിൽ കുളിക്കുന്നതുവഴി ശരീരത്തിൽനിന്നും പുറംതള്ളാനാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

ഭരം കുറക്കുന്നതിനായി പരിശ്രമിക്കുന്നവർ. വ്യായാനങ്ങൾക്കും ഡയറ്റിനുമൊപ്പം ചൂടുവെള്ളത്തിലുള്ള കുളികൂടി ശീലമാക്കിയാൽ വളരെ പെട്ടന്ന് തന്നെ ഫലം ഉണ്ടാകും എന്ന് ഗവേഷകർ പറയുന്നു. 14 പുരുഷൻ‌മാരിൽ നടത്തിയ വിവിധ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഇത്തരം ഒരു നിഗാനത്തിൽ എത്തിഒയത്.

ആദ്യം ഇവരെ ഒരു മണിക്കൂർ നേരം ട്രഡ്മില്ല്, സൈക്ലിംഗ് തുടങ്ങിയ വ്യായാമങ്ങൾ ചെയ്യിച്ചു. രണ്ടാമതായി ഇവരെ ഒരു മണികൂർ നേരം ഹോട്ട് ബാത്ത് ടബ്ബിൽ കിടത്തി, ശരീരത്തിന്റെ ഊശ്മാവ് വർധിച്ചതോടെ 130 കലോറിയാണ് ശരീരത്തിൽനിന്നും പുറംതള്ളിയത്. അരമണിക്കൂർ വ്യായാമങ്ങൾ ചെയ്യുന്നതിന് തുല്യമാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :