ഉച്ചയ്‌ക്ക് ഈ ഭക്ഷണസാധനങ്ങളാണോ നിങ്ങള്‍ കഴിക്കുന്നത് ?; ഇവ ഒഴിവാക്കുന്ന കാര്യത്തില്‍ മടി കാണിക്കരുത്

ഉച്ചയ്‌ക്ക് ഈ ഭക്ഷണസാധനങ്ങളാണോ നിങ്ങള്‍ കഴിക്കുന്നത് ?; ഇവ ഒഴിവാക്കുന്ന കാര്യത്തില്‍ മടി കാണിക്കരുത്

  lunch , food , Life style , health , ഭക്ഷണം , ആഹാരം  , ജീവിതശൈലി , ഫാസ്റ്റ് ഫുഡ് , ചിപ്‌സുകള്‍
jibin| Last Updated: വ്യാഴം, 1 മാര്‍ച്ച് 2018 (16:32 IST)
ഇന്നത്തെ പുതിയ ജീവിതശൈലിയില്‍ ഭക്ഷണകാര്യത്തില്‍ ഭൂരിഭാഗം പേരും ശ്രദ്ധ കാണിക്കാറുണ്ട്. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് എന്നീ മൂന്ന് നേരങ്ങളിലാണ് ആഹാരം കഴിക്കേണ്ടത്. രാവിലെയും രാത്രിയും എന്തൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.

ഉച്ചയ്‌ക്ക് എന്തു കഴിക്കണമെന്ന കാര്യത്തിലാണ് എല്ലാവരും ആശങ്ക കാണിക്കുന്നത്. നാടന്‍ ഭക്ഷണം ഒഴിവാക്കി ഉച്ചയ്‌ക്ക് ഒരിക്കലും ഫാസ്റ്റ് ഫുഡ് കഴിക്കരുത്. അതിനൊപ്പം തന്നെ ഉച്ചയ്‌ക്ക് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്.

ശരീരത്തിന് ഊര്‍ജ്ജം വര്‍ദ്ധിക്കുമെന്ന തെറ്റിദ്ധാരണ മൂലം ചില ഉച്ചയ്‌ക്ക് പാല്‍ കുടിക്കാറുണ്ട്. സമീകൃതാഹാരമായ പാല്‍ രാവിലെ അല്ലെങ്കില്‍ രാത്രി കിടക്കുന്നതിന് മുമ്പ് മാത്രമാണ് കുടിക്കേണ്ടത്.

ധാരാളം അന്നജം, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് ഉച്ചയ്‌ക്ക് കഴിക്കേണ്ടതെങ്കിലും ചിലര്‍ ധാരാളം ചിപ്‌സ് കഴിച്ച് വയറ് നിറയ്‌ക്കാറുണ്ട്. പായ്‌ക്കറ്റുകളില്‍ ലഭിക്കുന്ന വറുത്ത ചിപ്‌സുകള്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതാണെന്നതില്‍ സംശയമില്ല.

കാരണവശാലും ഉച്ചഭക്ഷണമായി കഴിക്കരുതാ‍ത്ത ഒന്നാണ് ബ്രഡും ജാമും കഴിക്കരുത്. ശരീരത്തിന് ഊര്‍ജ്ജം പകരാനുള്ള ഒരു ഘടകങ്ങളും ഈ ഭക്ഷണത്തില്‍ നിന്നും ലഭ്യമല്ല. അനാരോഗ്യത്തിന് ഇടയാക്കുന്ന ഭക്ഷണ ശീലമാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :