രാത്രിയില്‍ പതിവായി ചില സമയങ്ങളില്‍ ഞെട്ടി ഉണരാറുണ്ടോ ?; എങ്കില്‍ ശ്രദ്ധിക്കണം

രാത്രിയില്‍ പതിവായി ചില സമയങ്ങളില്‍ ഞെട്ടി ഉണരാറുണ്ടോ ?; എങ്കില്‍ ശ്രദ്ധിക്കണം

  Life style , health , dreams , night , sleping , ഉറക്കം , മാനസിക പ്രശ്‌നം , നിരാശ , ലൈഫ്
jibin| Last Modified ബുധന്‍, 21 ഫെബ്രുവരി 2018 (12:09 IST)
രാത്രിയില്‍ പതിവായി ഞെട്ടിയുണരുന്നത് പലരിലും കാണുന്ന പ്രവണതയാണ്. എത്ര നല്ല ഉറക്കത്തിലായിരുന്നാല്‍ പോലും ചിലര്‍ മിക്ക ദിവസങ്ങളിലും ഉറക്കം നഷ്‌ടമായി എഴുന്നേല്‍ക്കാറുണ്ട്.

രാത്രിയില്‍ ഉറക്കം നഷ്‌ടപ്പെട്ട് ഒരേ സമയത്ത് ഉണരുന്നവര്‍ ധാരാളമാണ്. ഇങ്ങനെ എഴുന്നേല്‍ക്കുന്ന സമയത്തിന് ചില പ്രത്യേകതകള്‍ ഉണ്ടെന്നും അത് നമ്മുടെ മനോനിലയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നുമാ‍ണ് ചൈനീസ് പഴമക്കാര്‍ പറയുന്നത്.

വൈകാരിക പ്രശ്‌നങ്ങള്‍, നിരാശ, തുടങ്ങയവ ഉള്ളവരാണ് രാത്രി 11 മണിക്കും 1 മണിക്കും ഇടയില്‍ ഞെട്ടി ഉണരുന്നത്. അമിതമായ ദേഷ്യവും മുന്‍ കോപവുമുള്ളവരാണ് 1 മണിക്കും 3 മണിക്കും ഇടയില്‍ ഉറക്കം നഷ്‌ടപ്പെട്ട് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നത്.

മാനസിക പ്രശ്‌നങ്ങളും നിരാശയും സങ്കടവും നേരിടുന്നവരാണ് പുലര്‍ച്ചെ 3 മണിക്കും 5 മണിക്കും ഇടയിലായി എഴുന്നേല്‍ക്കുന്നത്. മനസിനെ നിയന്ത്രിച്ചും ഏകാഗ്രത സ്വായത്തമാക്കിയും ഈ പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ സാധിക്കുമെന്നാണ് പഴമക്കാര്‍ അവകാശപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :