Last Updated:
ശനി, 13 ഏപ്രില്‍ 2019 (19:45 IST)
ഭക്ഷണ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട ആളുകളാണ് വൃക്കരോഗികൾ. പൊട്ടാസ്യം, ഫോസ്ഫറസ് ഉൾപ്പട്രെയുള്ള ധാതുക്കൾ അളവിൽ കൂടുതൽ വൃക്കരോഗികളിൽ എത്തുന്നത് അപകടമാണ് എന്നതിനാലാണ് ഇത്. പ്രോട്ടീനും
വൃക്കരോഗികൾ അധികം കഴിക്കാൻ പാടില്ല. അതിനാൽ ഇവ കുറവുള്ളതും വൃക്കയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടാത്തതുമായ ഭക്ഷണങ്ങളാണ് വൃക്കരോഗികൾ കഴിക്കേണ്ടത്.
വൃക്കരോഗികൾ പ്രധാനമായും ഒഴിവാക്കേണ്ട ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. കിഴങ്ങിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു എന്നതാണ് ഇതിന് കാരണം. മധുരക്കിഴങ്ങും വൃക്കരോഗികൾ ഒഴിവാക്കണം. നമ്മുടെ ഭക്ഷണങ്ങളിലെ പ്രധാന ചേരുവയായ തക്കാളിയും പ്രമേഹ രോഗികൾ ഒഴിവാക്കണം തക്കാളിയിൽ വലിയ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
വെണ്ണപ്പഴവും ഓരഞ്ചും വൃക്കരോഗികൾ കഴിക്കരുത്. രണ്ട് പഴങ്ങളിലും ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. വഴപ്പഴവും ഒഴിവാക്കേണ്ടത് തന്നെ. ശീതള പനിയങ്ങളാണ് ഒഴിവാക്കേണ്ട മറ്റൊന്ന്. ഇതിൽ അടങ്ങിയിരിക്കുന്ന രാസ പഥാർത്ഥങ്ങളും ഫോസ്ഫറസും വൃക്കയെ അപകടകരമായ അവസ്ഥയിൽ എത്തിക്കും. ദിവസേനെ 1000 മില്ലീ ഗ്രാമിൽ കുറവ് ഫോസ്ഫറസും, 2000 മില്ലി ഗ്രാമിൽ കുറവ് പൊട്ടാസ്യവും മത്രമേ വൃക്ക രോഗികൾ കഴിക്കാവു.