‘പ്രവചനങ്ങള്‍ സത്യമായതോടെ പ്രണയം തളിര്‍ത്തു’; ഇമ്രാൻ ഖാൻ വീണ്ടും വിവാഹിതനായി - വധു ആത്മീയ ഉപദേശക

ലാഹോർ, തിങ്കള്‍, 19 ഫെബ്രുവരി 2018 (10:46 IST)

  Imran khan , Imran marries spiritual adviser , Imran marriage , PTI , Imran Khan gets married , ഇമ്രാൻ ഖാൻ , മനേക , പിങ്കി പിർ , കിസ്ഥാന്‍ ക്രിക്കറ്റ് , പിടിഐ , റെഹം ഖാന്‍
അനുബന്ധ വാര്‍ത്തകള്‍

മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരവും തെഹരിക് ഇ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ അധ്യക്ഷനുമായ വീണ്ടും വിവാഹിതനായി. ആത്മീയ ഉപദേശക ബുഷ്റ മനേകയാണ് വധു. ഇമ്രാൻ ഖാന്‍റെ മൂന്നാമത്തെ വിവാഹമാണിത്.

മനേകയുടെ സഹോദരന്റെ ലാഹോറിലെ വസതിയില്‍ ഞായറാഴ്ച നടന്ന ലളിതമായ വിവാഹച്ചടങ്ങുകളില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. എന്നറിയപ്പെടുന്ന മനേകയ്ക്ക് ആദ്യ വിവാഹ ബന്ധത്തിൽ അഞ്ച് മക്കളുണ്ട്.

ഒരുവര്‍ഷം മുമ്പാണ് ഇമ്രാന്‍ ഖാന്‍ ആത്മീയ ഉപദേശം തേടി മനേകയെ കാണാന്‍ തുടങ്ങിയത്. നടത്തിയ ചില രാഷ്ട്രീയ പ്രവചനങ്ങള്‍ സത്യമായി ഭവിച്ചതോടെ ആ അടുപ്പം ദൃഢമായി. ഇരുവരും ഒന്നിക്കാന്‍ തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മനേക ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുകയുമായിരുന്നു.

പാക് ബ്രിട്ടീഷ് പത്രപ്രവർത്തക ജെമിന ഗോൾഡ് സ്മിത്തായിരുന്നു ഇമ്രാന്‍റെ ആദ്യഭാര്യ. ഈ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്. പിന്നീട് 2015 ജനുവരിയിൽ പാക് ടിവി അവതാരകയായ റെഹം ഖാനെ വിവാഹം ചെയ്തു. എന്നാൽ 10  മാസം മാത്രമാണ് ഈ ബന്ധം നീണ്ടു നിന്നത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശുഹൈബിന്റെ കാല് വെട്ടാനായിരുന്നു തീരുമാനം‍, ക്വട്ടേഷന്‍ സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ - ശുഹൈബ് വധത്തിലെ പ്രതികളുടെ മൊഴികള്‍ പുറത്ത്

മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ...

news

മുത്തശ്ശിയെയും കൊച്ചുമകളെയും കഴുത്തറുത്തു കൊലപ്പെടുത്തി; യുവാവ് അറസ്‌റ്റില്‍

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മാധ്യമപ്രവർത്തകന്റെ അമ്മയും മകളും ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട ...

news

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണം പാല്‍ വിതരണത്തിനിടെ

കണ്ണൂര്‍ മാനന്തേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ...

Widgets Magazine