സുമീഷ് ടി ഉണ്ണീൻ|
Last Modified ശനി, 5 ജനുവരി 2019 (13:35 IST)
ഇന്ന് ആളുകൾ ഏറെ ഭയപ്പെടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഹാർട്ട് അറ്റാക്ക്. മുൻപ് ഇത് പ്രായമായവരും മാത്രമാണ് കാണപ്പെട്ടിരുന്നത് എങ്കിലും ഇപ്പോൾ ഇത് യുവാക്കളിലും കുട്ടികളിലും വരെ കണ്ടു വരുന്നുണ്ട്. പലപ്പോഴും ഹൃദയാരോഗ്യത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ തിരിച്ചറിയാതെ പോകുന്നതാണ് മരണങ്ങൾക്ക് കാരണമാകുന്നത്. ചിലപ്പോൾ നെഞ്ച് വേദന അനുഭവപ്പെടാതെ തന്നെ ഹൃദയാഘാതാം സംഭവച്ചേക്കാം.
അതിനാൽ ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടോ എന്നത് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. നമ്മുടെ ശരീരത്തിൽ ഹൃദയാഘാതത്തിന് സാധ്യതയുണ്ടോ എന്ന് വെറും ഒരു ഗ്ലാസ് ഐസ് വാട്ടർ കൊണ്ട് വീട്ടിൽ തന്നെ കണ്ടെത്താം. ഇതിനായി ഒരു ഗ്ലസിൽ ഐസ് വെള്ളം നിറക്കുക. ശേഷം ഏതെങ്കിലും ഒരു കയ്യിന്റെ വിരലുകളുടെ അറ്റം മാത്രം വെള്ളത്തിൽ മുക്കി വക്കുക. ഇത്തരത്തിൽ 30 മിനിറ്റ് നേരം വിരലിന്റെ അറ്റം തണുത്ത വെള്ളത്തിൽ മുക്കിവക്കണം.
വെള്ളത്തിൽനിന്നും വിരലുകൾ എടുത്ത ശേഷം വിരലുകളുടെ അറ്റത് ഇളം നീല നിറമോ വെള്ള നിറമോ ആയിട്ടുണ്ടെങ്കിൽ ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ നേരിടുന്നു എന്ന് മനസിലാക്കണം. ശരീരത്തിലെ രക്ത ചംക്രമണം കൃത്യമല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. വിരലുകളിൽ ചുളിവുകൽ മാത്രമാണ് ഉള്ളത് എങ്കിൽ മികച്ച ഹൃദയ ആരോഗ്യം ഉണ്ട് എന്നാണ് സൂചിപ്പിക്കുന്നത്.