BIJU|
Last Updated:
വെള്ളി, 4 ജനുവരി 2019 (21:26 IST)
ആരോഗ്യത്തിന് വളരെ ഗുണകരമായ ഒന്നാണ് ഈന്തപ്പഴം. പച്ച ഈന്തപ്പഴവും സാധാരണ ഈന്തപ്പഴവും ഉണക്കിയതുമെല്ലാം ഒരുപാട് ആരോഗ്യഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്. മഞ്ഞുകാലത്ത് ഈന്തപ്പഴം കഴിക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണ്. മഞ്ഞുകാലത്ത് ഈന്തപ്പഴം കഴിക്കണമെന്നു പറയാനുള്ള പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
കാല്‍സ്യം, വൈറ്റമിനുകള്‍, ഫൈബര്‍, അയണ്‍, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ ഒന്നാണ് ഈന്തപ്പഴം. അതിനാല്‍ മഞ്ഞുകാലത്ത് ശരീരത്തിന് ചൂടുനല്‍കുന്നതിന് ഇത് സഹായകമാണ്.
വിന്ററില്‍ കോള്‍ഡും അണുബാധയുമെല്ലാമകറ്റി ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും ഈന്തപ്പഴത്തിന് സാധിക്കും. മഞ്ഞുകാലത്ത് രാവിലെയും വൈകീട്ടും രണ്ട് ഈന്തപ്പഴം വീതം കഴിയ്ക്കുന്നത് ആസ്ത്മയുള്ളവര്‍ക്ക് സഹായകമാണ്.
ശരീരത്തിന് ഊര്‍ജം നല്‍കി ഉന്മേഷം ലഭിക്കാന്‍ ഏറെ ഗുണകരമായ ഒന്നാണ് ഈന്തപ്പഴം. മഞ്ഞുകാലത്ത് ശരീരം കൂടുതല്‍ വരണ്ടതായിരിക്കും. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ സാധാരണമാണ്.
ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. മഞ്ഞുകാലത്ത് ശരീരത്തിന്റെ ബിപി നിയന്ത്രിച്ചു നിര്‍ത്താനും ഈന്തപ്പഴം കഴിക്കുന്നത് സഹായിക്കും.