ആപ്പിള്‍ കഴിക്കേണ്ട സമയവും ഒഴിവാക്കേണ്ട സമയവും ഏതെന്നറിയാമോ ?

ആപ്പിള്‍ കഴിക്കേണ്ട സമയവും ഒഴിവാക്കേണ്ട സമയവും ഏതെന്നറിയാമോ ?

 healthy , way , eat apple , apple , food , ആരോഗ്യം , ആപ്പിള്‍ , ആഹാരം , ഭക്ഷണം , പഴങ്ങള്‍
jibin| Last Updated: ചൊവ്വ, 20 മാര്‍ച്ച് 2018 (16:12 IST)
മനുഷ്യ ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്ന വിറ്റാമിനുകളുടെ കലവറയാണ് ആപ്പിള്‍. സ്‌ത്രീയും പുരുഷനും മടികൂടാതെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒരു പഴമാണ് ആപ്പിൾ.

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കാണിക്കുന്നവര്‍ ആപ്പിള്‍ ശീലമാക്കുന്നുണ്ടെങ്കിലും എപ്പോഴാണ് ആപ്പിള്‍ കഴിക്കേണ്ടതെന്ന കാര്യം പലര്‍ക്കുമറിയില്ല. മറ്റു പഴങ്ങളെ പോലയല്ല ആപ്പിള്‍ എന്നതു കൊണ്ടു തന്നെ ഇവ കഴിക്കേണ്ട സമയത്തിനു ചില ക്രമങ്ങളുണ്ട്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പിള്‍ രാവിലെ കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്. ഉറങ്ങുന്നതിന് മുമ്പായി രാത്രിയില്‍ ആപ്പിള്‍ ശീലമാക്കുന്നത് ഗ്യാസിനും വയറ്റിലെ ആസിഡിന്റെ അളവ് ക്രമാതീതമായി കൂട്ടുന്നതിനും കാരണമാകും.

രാത്രിയില്‍ ആപ്പിള്‍ കഴിച്ചാല്‍ ഉറക്കമില്ലായ്‌മയ്‌ക്കും ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകും.

ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും. കാന്‍സറിനു കാരണമാകുന്ന കാർസിയോജെൻസ് നീക്കം ചെയ്യാനും ആപ്പിൾ കഴിക്കുന്നതു കൊണ്ട് സാധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :