‘പ്രതികരിക്കാന്‍ വാക്കുകളില്ല, ഇന്ത്യന്‍ സിനിമയുടെ കറുത്ത ദിനം’ - പ്രിയങ്ക ചോപ്ര

മുംബൈ, ഞായര്‍, 25 ഫെബ്രുവരി 2018 (11:42 IST)

Widgets Magazine
 Veteran actress Sridevi , Sridevi passes away , kamal hassan , pinarayi vijayan condolence  , pinarayi vijayan, Ramesh chennithala ,  PM Modi , Amitabh Bachchan ramnath kovind , cardiac arrest , Dubai , Cinema , Dubai , കമല്‍‌ഹാസന്‍ , ഇന്ത്യൻ സിനിമാ , ബോളിവുഡ് , ശ്രീദേവി , ശ്രീദേവി അന്തരിച്ചു , ബോണി കപൂർ,​ ഇളയ മകൾ ഖുഷി

ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിച്ച ശ്രീദേവിയുടെ വിയോഗത്തില്‍ ഞെട്ടി ബോളിവുഡ്. ഇന്ത്യന്‍ സിനിമയുടെ കറുത്ത ദിനമെന്ന് നടി പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ കുറിച്ചു. ഹൃദയഭേദകമായ വാര്‍ത്തയോട് പ്രതികരിക്കാന്‍ വാക്കുകള്‍ പോരാതെ വരുന്നുവെന്നും മരണത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും പ്രിയങ്ക എഴുതി.

‘എന്താണെന്നറിയില്ല, വല്ലാത്തൊരു അസ്വസ്ഥത തോന്നുന്നു’- എന്നാണ് അമിതാഭ്  ബച്ചൻ ട്വിറ്ററിൽ കുറിച്ചത്.

മരണവാര്‍ത്ത കേട്ടത് മുതല്‍ ഞെട്ടലിലാണെന്നും കരച്ചിലടക്കാന്‍ കഴിയുന്നില്ലെന്നും സുസ്മിത സെന്‍ ട്വിറ്ററിൽ കുറിച്ചു. ജീവിതത്തില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും എല്ലാക്കാലത്തും പ്രിയപ്പെട്ടവരുടെ മനസ്സില്‍ ശ്രീദേവി ജീവിക്കുമെന്ന് പ്രീതി സിന്റ ട്വിറ്ററില്‍ കുറിച്ചു.

യുഎഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്‌ച രാത്രി 11.30 യോടെ ആയിരുന്നു ശ്രീദേവിയുടെ മരണം. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാനാണ് ശ്രീദേവി റാസല്‍ ഖൈമയിലെത്തിയത്. ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ശ്രീദേവിയുടെ അന്ത്യം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘എന്താണെന്നറിയില്ല, എന്തോ സംഭവിക്കാൻ പോകുന്നുവെന്ന പോലെ തോന്നുന്നു’: അമിതാഭ് ബച്ചൻ

ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിച്ച ശ്രീദേവിയുടെ വിയോഗത്തില്‍ ഞെട്ടി ബോളിവുഡ്. ...

news

ശ്രീദേവിയുടെ വിയോഗം തീരാനഷ്ടമെന്ന് ഉലകനായകന്‍

ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിച്ച ശ്രീദേവിയുടെ വിയോഗം തീരാനഷ്ടമെന്ന് ഉലകനായകന്‍ ...

news

ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമെന്ന് മുഖ്യമന്ത്രി

ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണം ആകസ്മിക വേർപാട് വ്യസനകരമാണെന്ന് മുഖ്യമന്ത്രി ...

news

ശ്രീദേവിയുടെ വേര്‍പാട്: അതീവ സങ്കടമെന്ന് പ്രധാനമന്ത്രി, മരണവാർത്ത ഞെട്ടിച്ചെന്ന് രാഷ്ട്രപതി

ബോളിവുഡ് ഇതിഹാസം ശ്രീദേവിയുടെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി ...

Widgets Magazine