ഈ ഗുണങ്ങള്‍ തിരിച്ചറിയാതെയാണോ മീന്‍ കഴിക്കുന്നത് ?

വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (14:54 IST)

Widgets Magazine
  healthy food , fish , healthy , Fish Food , kitchen , മീന്‍ , മീന്‍ കറി , ഫിഷ് ഫ്രൈ , സൌന്ദര്യം , ക്യാന്‍‌സര്‍

മലയാളികളുടെ ഇഷ്‌ട ഭക്ഷണശീലങ്ങളില്‍ ഒന്നാണ് മത്സ്യം. നല്ലൊരു മീന്‍ കറി കൂട്ടിയൊരു ഊണ് ആരുടെയും മനം നിറയ്‌ക്കും. മലയാളികളെപ്പോലെ ബംഗാളികള്‍ക്കും ഇഷ്‌ടവിഭവമാണ് മീന്‍.

കറിവച്ചതും വറുത്തതുമായി മീന്‍ വാരിവലിച്ചു കഴിക്കുമെങ്കിലും മീനിന്റെ ഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കുന്നതില്‍ മീന്‍ വിഭവങ്ങള്‍ക്കുള്ള പങ്ക് വലുതാണെന്നാണ് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്.

ആരോഗ്യത്തിനൊപ്പം സൌന്ദര്യം സംരക്ഷിക്കുന്നതിനും മീന്‍ വിഭവങ്ങള്‍ക്ക് കഴിയും. മീനില്‍ ധാരളമുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് ഹൃദയത്തിന് ദോഷം ചെയ്യുന്ന ട്രൈഗ്ലിസറൈഡ്‌സ് കുറച്ച് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും. കായികമായി അദ്ധ്വാനിക്കുന്നവര്‍ക്ക് മികച്ച ആഹാരങ്ങളില്‍ ഒന്നാണ് മത്സ്യം.

ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ മീനില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ക്യാന്‍‌സര്‍ തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങളിലൂടെ വിദഗ്ദര്‍ തെളിയിച്ചിട്ടുണ്ട്. ഫാറ്റ് സെല്‍സിനെ ഇല്ലാതാക്കി ശരീരഭാരം കുറയുന്നതിനും ചര്‍മ്മത്തിന് തിളക്കം കൂട്ടുന്നതിനും മീനിന് കഴിയും.

ഗ്ലൂക്കോമ, മാക്യുലാര്‍ ഡീജനറേഷന്‍, ഡ്രൈ ഐ തുടങ്ങിയ രോഗങ്ങള്‍ തടയുകയും കാഴ്ചശക്തി കൂട്ടുകയും ചെയ്യുന്നതില്‍ മീനിന് അത്ഭുത ശക്തി തന്നെയുണ്ട്.

മീന്‍ പതിവാക്കുന്നവരുടെ ചര്‍മ്മം വരണ്ടുണങ്ങില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മീനിലെ ഒമേഗ ത്രി ഫാറ്റി ആസിഡിന് തലച്ചോറിന്റെ പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കുകയും ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും കൂട്ടുന്നതിനും സഹായിക്കും. കായിക താരങ്ങളും ശാരീരികമായി കൂടുതല്‍ അദ്ധ്വാനിക്കുന്നവര്‍ക്കും ഏറ്റവും മികച്ച വിഭവങ്ങളില്‍ ഒന്നാണ് മത്സ്യം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മീന്‍ മീന്‍ കറി ഫിഷ് ഫ്രൈ സൌന്ദര്യം ക്യാന്‍‌സര്‍ Kitchen Fish Healthy Healthy Food Fish Food

Widgets Magazine

ആരോഗ്യം

news

ആ സംഭവത്തിനു ശേഷമായിരുന്നോ അവളില്‍ ഈ മാറ്റങ്ങളെല്ലാം കാണാന്‍ തുടങ്ങിയത് ? എങ്കില്‍ ശ്രദ്ധിക്കണം !

സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്‍ക്കാണെങ്കിലും ആദ്യസെക്‌സ് ഒരു പുതുമ തന്നെയായിരിക്കും. ...

news

ഈ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി... നടുവേദനയെന്ന പ്രശ്നം പിന്നെ ഉണ്ടാകില്ല !

ഹോമിയോപ്പതിയെക്കുറിച്ചുള്ള അജ്ഞതയാണ് പല കഠിന രോഗങ്ങള്‍ക്കും അത് പരീക്ഷിക്കാന്‍ പലരും ...

news

അവളുടെ ഉണര്‍വില്ലായ്‌മയാണോ നിങ്ങളെ അലട്ടുന്നത് ? ഇതുതന്നെ അതിനു കാരണം !

ആരോഗ്യവും സൌന്ദര്യവും ആവശ്യത്തിലെറെ ഉണ്ടാകുമെങ്കിലും പെണ്‍കുട്ടികള്‍ പലപ്പോഴും ...

news

പല്ലുണ്ടായാല്‍ മാത്രം പോര; അത് നല്ല പല്ല് തന്നെയായിരിക്കണം ! അല്ലെങ്കിലോ ?

എത്ര വിഷമം ഉണ്ടെങ്കിലും ഒരു നല്ല ചിരിക്ക് അതെല്ലാം മാറ്റാനുള്ള കഴിവുണ്ട്. ചിരിക്കുമ്പോള്‍ ...

Widgets Magazine