ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

Trolling Ban, Fish, തിരുവനന്തപുരം, ട്രോളിംഗ് നിരോധനം, മീന്‍, മീന്‍ പിടുത്തം
തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 14 ജൂണ്‍ 2017 (08:34 IST)
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. 4200 ട്രോളിംഗ് ബോട്ടുകളാണ് ഇന്ന് അര്‍ധരാത്രിയോടെ മീന്‍പിടുത്തം നിര്‍ത്തിവെക്കുക. ട്രോള്‍ വലകള്‍ ഘടിപ്പിച്ചിട്ടുള്ള ബോട്ടുകള്‍ക്ക് 47 ദിവസത്തേക്ക് മീന്‍പിടുത്തം നടത്താന്‍ സാധിക്കുകയില്ല. ട്രോളിംഗ് നിരോധനത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടമുണ്ടാകുന്നവര്‍ക്ക് സൗജന്യറേഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നിരോധനം ബാധകമല്ല. ചെറുവള്ളങ്ങളിലും യന്ത്രം പിടിപ്പിച്ച ബോട്ടുകളിലും മീന്‍പിടുത്തം നടത്തുന്നവര്‍ക്ക് അതേപടി തുടരാം. ട്രോള്‍ വലകള്‍ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിലെ ചെറുമീനുകളെവരെ പിടിക്കുന്ന യന്ത്രവല്‍കൃത രീതിയാണ് നിരോധിച്ചിരിക്കുന്നത്.

ട്രോളിംഗ് നിരോധന കാലാവധി കൂട്ടണമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യം. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ 61 ദിവസമാണ് ട്രോളിംഗ് നിരോധനം. നിരോധനകാലാവധി കുറയ്ക്കുന്നത് മത്സ്യസമ്പത്ത് കുറയാനിടയാക്കുമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :