ഒരിക്കലും ഒഴിവാക്കരുത്; വ്യായാമത്തിന് മുമ്പ് കഴിക്കേണ്ട 6 ഭക്ഷണങ്ങള്‍

ബുധന്‍, 29 ഓഗസ്റ്റ് 2018 (19:09 IST)

 workout , health , food , gym , body building , ആരോഗ്യം , ശരീരം , കരുത്ത് , ജിം , വ്യായ്‌മം , ശരീര സൈന്ദര്യം

ഇന്നത്തെ യുവത്വം ശരീര സൌന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നവരാണ്. സ്‌ത്രീകളും പുരുഷന്മാരും ഇക്കാര്യത്തില്‍ പിന്നിലല്ല. മാറിയ ഭക്ഷണക്രമവും രോഗഭീതിയുമാണ് പലരെയും അലട്ടുന്ന പ്രശ്‌നം.

ഇരുന്ന് ജോലി ചെയ്യുന്ന സ്‌ത്രീകളും പുരുഷന്മാരും പലവിധ രോഗങ്ങള്‍ക്ക് അടിമപ്പെടാറുണ്ട്. ഇതോടെയാണ് ജിമ്മില്‍ പോകണമെന്ന ആശയം പലരിലും തോന്നുന്നത്. എന്നാല്‍ വ്യായാമം ചെയ്യുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് അമിതമായ ക്ഷീണം.

വ്യായാമം ചെയ്യുന്നതിന് മുമ്പ് ചിട്ടയായ രീതിയില്‍ ഭക്ഷണം കഴിച്ചാല്‍ ക്ഷീണം അകറ്റാന്‍ സാധിക്കും. വ്യായാമം
ചെയ്യുന്നതിന്റെ രണ്ട് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. ശരീരത്തിന് കരുത്തും ഊര്‍ജവും പകരുന്ന ആഹാരസാധനങ്ങള്‍ വേണം കഴിക്കാന്‍.

ശരീരത്തിന് നല്ല തോതില്‍ ഊര്‍ജം പകരാന്‍ ശേഷിയുള്ള ഏത്തപ്പഴം തീര്‍ച്ചയായും കഴിച്ചിരിക്കണം. ബീറ്റ്‌റൂട്ടും മാതളവും ശരീരത്തിന് ഉന്മേഷവും കരുത്തും നല്‍കും. വ്യായാമത്തിന്റെ മുമ്പായി ഒരു കപ്പ് യോഗര്‍ട്ട് കഴിക്കുന്നത് സ്‌ത്രീക്കും പുരുഷനും ഗുണം ചെയ്യും.

പ്രോട്ടീനിന്റെയും കൊഴുപ്പിന്റേയും കേന്ദ്രങ്ങളായ നട്‌സ് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ കരുത്ത് സമ്മാനിക്കും. കപ്പലണ്ടി, ബദാം, പിസ്ത, ബട്ടര്‍ എന്നിവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഓട്മീല്‍ ക്ഷീണം അകറ്റാനും ശരീരകാന്തി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഒരു നാരങ്ങ കൊണ്ട് നിങ്ങള്‍ക്ക് സുന്ദരിയാകാം!

സൗന്ദ‌ര്യ ചികിത്സകളിലെ ഒരു പ്രധാന ചെപ്പടിവിദ്യയാണ് നാരങ്ങ. അച്ചാറിടാനും പാനീയമാക്കാനും ...

news

മുടിവളരാൻ ഉലുവ

ഭക്ഷണ വിഭവങ്ങൾക്ക് മണവും സ്വാദും നൽകുന്നതിനു വേണ്ടിയും ആയുർവേദ ഔഷധങ്ങളുടെ ...

news

ഉറങ്ങാൻ സമയം കണ്ടെത്തൂ, ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും!

യുവാക്കളിൽ ഉറക്കം കുറഞ്ഞാൽ അത് വൻപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ...

news

തുളസി: ഒരു ആരോഗ്യ കലവറ

ഔഷധപ്രയോഗത്തിനും പൂജാകര്‍മ്മങ്ങള്‍ക്കും കേരളീയര്‍ ധാരാളമായി ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് ...

Widgets Magazine