ഉറങ്ങാൻ സമയം കണ്ടെത്തൂ, ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും!

ബുധന്‍, 29 ഓഗസ്റ്റ് 2018 (14:05 IST)

യുവാക്കളിൽ ഉറക്കം കുറഞ്ഞാൽ അത് വൻപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. അഞ്ചുമണിക്കൂറില്‍ താഴേ ഉറങ്ങുന്ന യുവാക്കളില്‍ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. സ്വീഡനിലെ ഗോതന്‍ബര്‍ഗ് സര്‍വകലാശാലയിലെ ​ഗവേഷകരാണ് ഇതിനെ കുറിച്ച്‌ പഠനം നടത്തിയത്. 
 
തിരക്കുപിടിച്ച ഇന്നത്തെ കാലഘട്ടത്തിൽ ഉറങ്ങാനുള്ള സമയം മിക്ക ചെറുപ്പക്കാര്‍ക്കും കിട്ടുന്നില്ല. 1993-ല്‍ ജനിച്ച 50% പുരുഷന്മാരിലാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുക്കാനെത്തിയ പുരുഷന്മാരെ ശാരീരിക പരിശോധനക്ക് വിധേയരാക്കുകയും, നിലവിലെ ആരോഗ്യനില, ശാരീരിക പ്രവര്‍ത്തനം, പുകവലി എന്നിവയില്‍ ഒരു ചോദ്യാവലി തയ്യാറാക്കി നൽകുകയും ചെയ്‌തു.
 
പുകവലി,ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി ഇവയുള്ളവര്‍ക്ക് അഞ്ച് മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ കഴിയുന്നുള്ളൂവെന്ന് പഠനം തെളിഞ്ഞു.അമിതവണ്ണവും പ്രമേഹവും പുകവലിയും ഉള്ളവര്‍ അഞ്ച് മണിക്കൂറില്‍ താഴേയാണ് ഉറങ്ങുന്നതെങ്കില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ​​ഗവേഷകനായ മോയാ ബെന്‍സെറ്റ്സണ്‍ പറയുന്നു. അഞ്ച് മണിക്കൂറിൽ കൂടുതലായി ദിവസവും ഉറങ്ങണമെന്ന് ഈ പഠനത്തിൽ നിന്ന് തെളിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

തുളസി: ഒരു ആരോഗ്യ കലവറ

ഔഷധപ്രയോഗത്തിനും പൂജാകര്‍മ്മങ്ങള്‍ക്കും കേരളീയര്‍ ധാരാളമായി ഉപയോഗിക്കുന്ന ഔഷധ സസ്യമാണ് ...

news

ഷവറിലെ കുളി മുടി കൊഴിയാന്‍ കാരണമാകുമോ ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ദിവസവും കുളിക്കുകയെന്നത് മലയാളികളുടെ ഒഴിച്ചു കൂടാനാവാത്ത ദിനചര്യയാണ്. രാവിലെയോ വൈകിട്ടോ ...

news

അറിയാതെ പോകരുത് വെണ്ടയ്‌ക്കയുടെ ഈ ഗുണങ്ങൾ

പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് അറിയാത്തവരായി ആരുംതന്നെ കാണില്ല. ...

news

ഇഞ്ചി കടിച്ചതുപോലെ എന്ന് ഇനി മേലില്‍ പറയരുത്!

ഇഞ്ചിയുടെ ഗുണദോഷവശങ്ങളെക്കുറിച്ച് അറിയാത്തവരാണ് അധികവും. ഇഞ്ചി നല്ലൊരു നാട്ടുമരുന്നാണ്. ...

Widgets Magazine