മാംസം എത്രദിവസം ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം ?; ബീഫ് കൊതിയന്മാര്‍ ശ്രദ്ധിക്കുക

മാംസം എത്രദിവസം ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം ?; ബീഫ് കൊതിയന്മാര്‍ ശ്രദ്ധിക്കുക

 Beef , refrigerator , food , storing meat , fish , health , ഫ്രിഡ്‌ജ് , ആഹാരം , ബീഫ് , മാംസം , ചിക്കന്‍ , പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഐസ്‌ക്രീം, മത്സ്യം, ആരോഗ്യം
jibin| Last Updated: ചൊവ്വ, 3 ജൂലൈ 2018 (18:13 IST)
ഫ്രിഡ്‌ജില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഭക്ഷണസാധനങ്ങള്‍ കേടു കൂടാതെ ഭദ്രമായി ഇരിക്കുമെന്ന വിശ്വാസമാണ് വീടുകളിലും ഷോപ്പുകളിലും ഫ്രിഡ്‌ജ് വേണമെന്ന താല്‍പ്പര്യം എല്ലാവരിലും
തോന്നാനുള്ള കാരണം.

പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഐസ്‌ക്രീം, മത്സ്യം, മാംസം എന്നിവയാണ് പ്രധാനമായും ഫ്രിഡ്‌ജില്‍ സൂക്ഷിക്കുക. എന്നാല്‍ മാംസം അധികം ദിവസം ഇങ്ങനെ സൂക്ഷിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

അഞ്ച് ദിവസത്തില്‍ കൂടുതല്‍ റെഡ് മീറ്റ് ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ദീര്‍ഘനാള്‍ ഇവ ശീതികരിച്ച് വെച്ച ശേഷം കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും. റെഡ് മീറ്റില്‍ പ്രധാനിയായിട്ടുള്ളത് മലയാളികളുടെ ഇഷ്‌ട ആഹാരമായ ബീഫ് ആണ്.

ഗ്രൗണ്ട് മീറ്റില്‍ ഉള്‍പ്പെടുന്ന പൗള്‍ട്രി
പോര്‍ക്ക്‌, ഇളം മാംസം എന്നിവ രണ്ട് ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. റോ പൌള്‍ട്രി ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. ശീതികരിച്ച മാംസത്തിന്റെ സ്വാഭാവിക രുചിയും മണവും നഷ്‌ടമാകുന്നത് ബാക്ടീരിയകള്‍ വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :