ഹൃദയാഘാതത്തിന് കാരണമാകുന്ന ഭക്ഷണങ്ങളെ തിരിച്ചറിയാം

ഹൃദയാഘാതത്തിന് കാരണമാകുന്ന ഭക്ഷണങ്ങളെ തിരിച്ചറിയാം

  heart attack , food , health , junk food , ഹൃദയാഘാതം , ആരോഗ്യം , ജീവിതശൈലി , ഹാര്‍ട്ട് അറ്റാക് , ജങ്ക് ഫുഡ്
jibin| Last Modified തിങ്കള്‍, 25 ജൂണ്‍ 2018 (16:12 IST)
ഇന്നത്തെ മാറിയ ജീവിത സാഹചര്യങ്ങളും തെറ്റായ ഭക്ഷണ ക്രമവും ഭൂരിഭാഗം പേരെയും രോഗികളാക്കും. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടയുള്ളവര്‍ ജീവിതശൈലി രോഗങ്ങള്‍ക്ക് അടിമപ്പെട്ടു പോകുന്നത് ഭക്ഷണക്രമത്തിലെ പാളിച്ചകളാണ്.

മോശം ജീവിതശൈലി രോഗങ്ങളില്‍ ഏറ്റവും ഭയക്കേണ്ടത് ഹൃദയാഘാതത്തെയാണ്. 30 - 40 വയസിലോ ആയിരിക്കും ഭൂരിഭാഗം പേര്‍ക്കും ഹൃദയാഘാതം ഉണ്ടാകുന്നതും തുടര്‍ന്ന് രോഗികളായി തീരുന്നതും.

മോശം ഭക്ഷണക്രമത്തിനൊപ്പം വ്യായായ്‌മം ഇല്ലാതിരിക്കുന്നതും ഹൃദയാഘാതത്തിനു കാരണമാകും. വീടുകളില്‍ തയ്യാറാക്കുന്ന ചില ഭക്ഷണങ്ങള്‍ പോലും ഇതിനു കാരണമാകും.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ അമിതമാകുന്നത് ആരോഗ്യം നശിപ്പിക്കും. ചിക്കന്‍ ഫ്രൈ, ചീസ് കൊണ്ടുളള ഭക്ഷണങ്ങള്‍, ബര്‍ഗര്‍, പിസ, പായ്‌ക്കറ്റുകളില്‍ ലഭിക്കുന്ന ചിപ്‌സുകള്‍, ഐസ്ക്രീം തുടങ്ങിയവയും ഹൃദയാഘാതം അല്ലെങ്കില്‍ ഹാര്‍ട്ട് അറ്റാക് ഉണ്ടാക്കാം.

മലയാളികളുടെ പ്രിയ ആഹാരങ്ങളിലൊന്നായ ബീഫും ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്ക് കാരണമാകും. അമിതമായി എണ്ണ ചേര്‍ത്ത കറികളും തിരിച്ചടിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :