പാലും ഈന്തപ്പഴവും ഒരുമിച്ച് കഴിക്കുന്നത് നല്ലതോ ?

Health , food , life style , ആരോഗ്യം , ഭക്ഷണം , ഈന്തപ്പഴം , പാല്‍
Last Modified വ്യാഴം, 18 ഏപ്രില്‍ 2019 (16:28 IST)
മനുഷ്യ ശരീരത്തിന് കരുത്തും ഉന്മേഷവും നല്‍കുന്ന ഭക്ഷണ സാധനങ്ങളില്‍ പെടുന്നവയാണ് പാലും ഈന്തപ്പഴവും. പഴങ്ങളിൽ തന്നെ ഏറ്റവും മധുരമുള്ള ഈന്തപ്പഴം അന്നജത്താൽ സമ്പുഷ്ടവും ഫാറ്റും പ്രോട്ടീനും കുറഞ്ഞവയുമാണ്.
അനീമിയ, ഹൃദയരോഗങ്ങൾ, മലബന്ധം, ശരീരഭാരം വർധിപ്പിക്കാൻ തുടങ്ങി പല ഉപയോഗങ്ങളും ഉള്ള ഒന്നാണ് ഈന്തപ്പഴം.

ഈന്തപ്പഴത്തിനൊപ്പം പാല്‍ കുടിക്കുന്ന ശീലമ പലരിലും കാണുന്നുണ്ട്. ഈ ഭക്ഷണ ക്രമം ഇരട്ടി ഗുണം ചെയ്യുമെന്നാണ് ഇവരുടെ വിശ്വാസം. എന്നാല്‍ ഈ പ്രവര്‍ത്തി ശരീരത്തിന് ദോഷം മാത്രമേ ചെയ്യൂ എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇന്തപ്പഴം അയനിന്റെ കലവറയും പാല്‍ കാത്സ്യത്തിന്റെയുമാണ്. ഇവ രണ്ടും ചേരുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ ശരിയായ രീതിയില്‍ ശരീരത്തിലേക്ക് ലഭിക്കില്ല എന്നതാണ് വസ്‌തുത. വ്യത്യസ്ഥ സമയങ്ങളില്‍ ഇവ കഴിച്ചാല്‍ ശരീരത്തിന് ഗുണം ലഭ്യമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :