രാവിലെ ചുട്ട വെളുത്തുള്ളി, അസുഖങ്ങൾക്കുള്ള ചുട്ട മറുപടി !

സുമീഷ് ടി ഉണ്ണീൻ| Last Modified തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (14:29 IST)
വെളുത്തുള്ളി ശരിരത്തിന് ഗുണകരമായ ഒന്നാണ് എന്ന് നമുക്കറിയാം. പല ആരോഗ്യ പ്രശ്നങ്ങളുക്കുമുള്ള ഉത്തമ പരിഹാരമാണ് വെളുത്തുള്ളി. പല തരത്തിൽ നമ്മൾ വെളുത്തുള്ളി കഴിക്കറുണ്ട്. ഓരോ രീതിയിൽ കഴിക്കുന്നതിനും ഗുണങ്ങളും പല തരത്തിലാണ്. വെളുത്തുള്ളി ചുട്ടു കഴിക്കുന്നതാണ് ഏറ്റവും നല്ല മാർഗം എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകമാണ് ഇത് ഏറേ ഗുണകരമാക്കി മാറ്റുന്നത്. ക്യൻസറിനെപോലും ചേറുക്കാനുള്ള ശേഷി ഇതിനുണ്ട് എന്നതാണ് യാഥാർത്ഥ്യം. വെളുത്തുള്ളി ചുട്ടു കഴിക്കുന്നതിലൂടെ ശരീരത്തിന് കൂടുതൽ ഗുണം ചെയ്യാൻ കരണം ഇത് വേഗത്തിൽ ദഹിച്ച് വെളുത്തുള്ളിയിലെ പോഷകങ്ങൾ ശരീരത്തിൽ അലിഞ്ഞു ചേരും എന്നതിനാലാണ്. പിന്നീട് ശരിരത്തിലെ ദോഷങ്ങളെ ഓരോന്നായി പരിഹരിക്കാൻ തുടങ്ങും.

വെളുത്തുള്ളി ശരീരത്തിലെത്തിയാൽ ആദ്യം ചെയ്യുക ക്യാൻസർ ബാധയുണ്ടാകാൻ കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുക എന്നതാണ്. വെളുത്തുള്ളിയിലെ അലീസിനാണ് ഇത് നിർവഹിക്കുന്നത്. അടുത്ത ഘട്ടം ശരീരത്തിൽ ആമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ നീകം ചെയ്യുക എന്നതാണ്. ഇതോടൊപ്പം തന്നെ ശരീസത്തിന് മികച്ച പ്രതിരോധ ശേഷി നൽകുകയും ചെയ്യും വെളുത്തുള്ളി.

അടുത്തതായി വെളുത്തുള്ളി ചെയ്യുക ശരിരമാകെ ശുദ്ധമാക്കുന്ന ജോലിയാണ്. ശരീരത്തിൽ അടിഞ്ഞിരിക്കുന്ന വിഷപദാത്ഥങ്ങളെ വെളുത്തുള്ളി പുറംതള്ളാൻ സഹായിക്കുന്നു. ശരീരത്തിൽ അണുബാധയുണ്ടാക്കുന്ന ഫംഗസുകളെയും, ബാക്ടീരിയകളെയും വെളുത്തുള്ളി നിർജീവമാക്കുകയും ചെയ്യുന്നു. കരിയത്ത വെളിത്തുള്ളികൾ മാത്രമേ കഴിക്കാവൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :