സുമീഷ് ടി ഉണ്ണീൻ|
Last Modified വ്യാഴം, 27 ഡിസംബര്‍ 2018 (18:36 IST)
നമ്മുടെ ശരീരം പൂർണമായും ജലത്തെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്. ശരീരത്തിൽ ആവശ്യത്തിന് ജലം ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം. ശരീരത്തിലെ ആന്തരികാവയവങ്ങൾക്ക് പ്രവർത്തിക്കാൻ ജലം അത്യാവശ്യമാണ്. ശരീരത്തിന്റെ ഒരോ മുക്കിലും മൂലയിലും ആശ്യമായ ഓക്സിജനെ എത്തിക്കുന്നത് ജലമാണ്.
ഏറ്റവും കുറഞ്ഞത് ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ആരോഗ്യത്തിനായി എങ്ങനെയാണ് വെള്ളം കുടിക്കേണ്ടത് എന്ന് അറിയാമോ ? ഒരു ചടങ്ങ് തീർക്കുന്നതുപോലെ ഒരുമിച്ച് എട്ടു ഗ്ലാസ് വെള്ളം കുടിച്ചേക്കാം എന്ന് ചിന്തിക്കരുത്.
എട്ട് ഗ്ലാസ് എന്നതിനെ മാക്സിമം കൌണ്ടായി എടുക്കരുത്. ഏറ്റവും കുറഞ്ഞത് എട്ട് ഗ്ലാസെങ്കിലും കുടിക്കണം എന്നാണ്. എന്നാൽ ഇത് ഒരുമിച്ച് കുടിച്ചുകൂടാ. ഇടവിട്ടാണ് വെള്ളം കുടിക്കേണ്ടത്. ജോലിയിടങ്ങളിൽ എപ്പോഴും കുടിക്കാനുള്ള വെള്ളം സമീപത്ത് തന്നെ കരുതുക. ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരും എന്ന കാരണത്താൽ വെള്ളം കുടിക്കാതിരിക്കരുത്. ശരീരത്തെ ശുദ്ധമാക്കുന്ന പ്രവർത്തിയാണിത്.
വെള്ളം ഒറ്റയടിക്ക് കുടിച്ച് തീർക്കരുത്, ഓരോ സിപ് വീതം സവധാനമാണ് വെള്ളം കുടിക്കേണ്ടത്. വെള്ളം ഒരുമിച്ച് ഒരു മുറുക്കായി കുടിക്കുന്നത് പെട്ടന്ന് ശരീരത്തിൽ രക്ത സമർദ്ദം ഉയരുന്നതിന് കാരണമാകും. പ്രായം ചെന്നവർ അമിതമായി വെള്ളം കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം പ്രായം ചെന്നവർ അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിൽ സോഡിയത്തിന്റെ അളവ് കുറയുന്നതിന് കാരണമാകും.