ഉപയോഗിച്ച ഗാഡ്ജറ്റുകൾക്ക് വൻ വിലക്കുറവുമായി ഫ്ലിപ്കാർട്ടിന്റെ 2GUD

സുമീഷ് ടി ഉണ്ണീൻ| Last Modified വ്യാഴം, 27 ഡിസം‌ബര്‍ 2018 (17:37 IST)
അൺബോക്സ് ചെയ്ത ഗാഡ്ജറ്റുകൾ വിൽക്കുന്നതിനായി ഫ്ലിപ്കർട്ട് ആരംഭിച്ച 2GUDൽ വമ്പൻ ഓഫറുകൾ. ഫ്ലിപ്കാർട്ട് സെർട്ടിഫൈഡ് ചെയ്ത മികച്ച ഗഡ്ജറ്റുകളാണ് ഓഫറിന്റെ ഭാഗമായി വലിയ വിലക്കുറവിൽ വിറ്റഴിക്കുന്നത്. സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്, ടാബ്‌ലറ്റുകൾ, ഹെഡ്ഫോണുകൾ, സ്പീക്കറുകൾ. പവർബാങ്ക് എന്നിവക്കാണ് ഓഫറിൽ വലിയ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്

അൺബോക്സ് ചെയ്ത ജെ ബി എൽ, ഫിലിപ്സ് തുടങ്ങിയ മികച്ച ബ്രാൻഡുകളുടെ സ്പീക്കറുകൾക്ക് 299 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഹെഡ്ഫോണുകൾക്ക് ഏറ്റവും കുറഞ്ഞത് 40 ശതമാനം ഓഫർ ലഭ്യമാണ്. ഒരിക്കൽ ഉപയോഗിച്ച ലാപ്ടോപ്പുകൾ വെറും 18099 രൂപ മുതൽ വാങ്ങാനാകും.

പവർ ബാങ്കുകൾക്കും സ്മാർട്ട്ഫോണുകൾക്കുമെല്ലാം വലിയ വിലക്കിഴിവാണ് ഓഫറിന്റെ ഭാഗമായി നൽകുന്നത്. ഫ്ലിപ്കാർട്ട് ആപ്പിലും വെബ്‌സൈറ്റിലും പ്രത്യേക ഐകണായാണ് ഇപ്പോഴുള്ളത്. വൈകാതെ തന്നെ ഇതിന് പ്രത്യേക വെബ്സൈറ്റും ആപ്പും പുറത്തിറക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :