നല്ല ആരോഗ്യത്തിന് രാത്രി നേരത്തെ ആഹാരം കഴിക്കാം !

Sumeesh| Last Modified തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (13:08 IST)
മുറ തെറ്റിയ ആഹാര ശീലങ്ങളാണ് ജീവതശൈലി രോഗങ്ങൾ ഉൾപ്പടെയുള്ള പ്രശ്നങ്ങളിലേക്ക് നമ്മേ നയിക്കുന്നത്. കഴിക്കുന്ന ആഹാരത്തിൽ മാത്രമല്ല അത് കഴിക്കുന്ന രീതിയിലും സമയത്തിനുമെല്ലാം വളരെ പ്രാധാന്യം ഉണ്ട്.

രാവിലെ രാജാവിനെ പോലെയും ഉച്ചക്ക് രാജ കുമാരനെ പോലെയും എരാത്രി ദരിദ്രനെ പോലെയുമാണ് ആഹാരം കഴിക്കേണ്ടത് എന്നാണ് നമ്മുടെ പൂർവികർ പറയാറുള്ളത്. കഴിക്കുന്ന ആഹാരത്തിനെ അളവിൽ കൃത്യക്തയില്ലെങ്കിൽ രോഗങ്ങൾ പിടിപെടാൻ വേറെ കാരണങ്ങൾ വേണ്ട.

രാത്രി വൈകി ആഹാരം കഴിക്കുന്ന പതിവുകാരാണ് നമ്മളിൽ പലരും. എന്നാൽ ഈ ശീലം നന്നല്ല. വൈകി ആഹാരം കഴിക്കുന്നത് ദഹനത്തെയും നമ്മുടെ ഉറക്കത്തെയും കാര്യമായി തന്നെ ബാ‍ധിക്കും, പൊണ്ണത്തടിക്കും ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും പ്രധാന കാരണം ഈ ശീലമാണ്. ഭക്ഷണം കഴിച്ച് അത് ദഹിക്കാനുള്ള സമയം നൽകിയതിന് ശേഷം മാത്രമേ ഉറങ്ങാവു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :