ക്യാൻസറിനെ പ്രതിരോധിക്കാൻ തേൻ

തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (13:04 IST)

തേനെന്നു കേള്‍ക്കുമ്പോഴേ അതിന്റെ രുചി അറിഞ്ഞവരുടെ വായില്‍ വെള്ളമൂറും. തേനിന്റെ മധുരത്തിന് പകരം വയ്ക്കാന്‍ ഇന്നേവരെ മറ്റൊന്നിനും സാധിച്ചിട്ടില്ല. എന്നാല്‍ മധുരത്തേക്കാള്‍ ഇരട്ടിയാണ് തേനിന്റെ ഔഷധ ഗുണങ്ങൾ. തേനിന്റെ ഔഷധ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിടുണ്ട്.
 
പ്രകൃതി ദത്തമായ ഏറ്റവും ഉത്തമമായ ഭക്ഷണങ്ങളില്‍ ഒന്നാണ് തേന്‍. ശുദ്ധമായ തേന്‍ ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വിപണിയില്‍ നിന്ന് ലഭിക്കുന്ന തേന്‍ പലപ്പൊഴും ശുദ്ധമാകണമെന്ന് നിര്‍ബന്ധവുമില്ല.
 
ശുദ്ധമായ തേന്‍ രോഗസംഹാരിയും ശരീര പോഷണം നല്‍കുന്നവയുമാണ്. തേനിന്റെ ഗുണഗണങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഭാരതീയര്‍ വളരെ മുമ്പേ മനസിലാക്കിയിരുന്നു. അതിനാൽ ഒരു ഔഷധമായി അവർ ഉപയോഗിച്ച് പോന്നു. 
 
തേനിൽ അടങ്ങിയിരിക്കുന്ന ഫ്ലെവനോയിഡ്, ആന്റിഓക്സിഡന്റ്സ് എന്നിവ ക്യാൻസറിനെ പ്രതിരോധിക്കുന്നു. ഹൃദ് രോഗങ്ങളെ ത‌ടയാനും തേന്‍ അത്യുത്തമമാണ്. ഫംഗസ്, ബാക്ടീരിയ എന്നിവയെ തേൻ പ്രതിരോധിക്കുന്നു. തേനീച്ചകള്‍ ഹൈഡ്ര‍ജൻ പെറോക്സൈഡ് ഉണ്ടാക്കുന്ന എൻസൈമുകളെ ഉല്പാദിപ്പിക്കുന്നതിനാലാണ് തേൻ ആന്റി ബാക്ടീരിയയായി പ്രവർത്തിക്കുന്നത്. 
 
കായിക താരങ്ങളു‌‌ടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാൻ തേൻ ഉത്തമമാണ്. ശരീരത്തിലെ അന്നജത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെ കായികതാരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ തേനിന്റെ ഉപയോഗത്തിലൂടെ സാധിക്കും. ബാക്ടീരയ മൂലം മുണ്ടാകുന്ന ഉദരസംബന്ധ രോഗങ്ങളെ പ്രതിരോധിക്കാനുള്ള തേനിന്റെ കഴിവ് ശാസ്ത്രിയമായി തെളിഞ്ഞിട്ടുണ്ട്.
 
 തൊണ്ടവേദന,ചുമ എന്നിവയ്ക്കുള്ള ഔഷധമായും തേൻ ഉപയോഗിക്കുന്നുണ്ട്. കു‌ട്ടികള്‍ക്ക് രാത്രിയിൽ ഉണ്ടാകുന്ന ചുമയ്ക്ക് തേൻ നല്ല പ്രതിവിധിയാണ്. രക്തത്തിലെ പഞ്ചസാരയു‌ടെ അളവ് നിയന്ത്രണ വിധേയമാക്കാനും തേനിന് കഴിവുണ്ട്. തേനില്‍ അടങ്ങിയിരിക്കുന്ന ഫ്രക്റ്റോസും ഗ്ലുകോസും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. മൂത്രനാളിയിലുണ്ടാകുന്ന രോഗങ്ങൾ, ആസ്ത്മ, അതിസാരം, തുടങ്ങിയവയ്ക്കും തേന്‍ പ്രതിവിധിയാണ്. ശരീരഭാരം കുറയ്ക്കാനും, കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാനും തേനിന്റെ‌ ഉപയോഗത്തിലൂടെ സാധിക്കും.
 
ശരീരത്തിലുണ്ടാകുന്ന പൊള്ളൽ, മുറിവ് എന്നിവ സുഖപ്പെടുത്താനും തേനിന് കഴിവുണ്ട്. തേനിൽ അടങ്ങിയിട്ടുള്ള ആന്റി ബാക്ടിരിയൽ ഘടകങ്ങൾ മുറിവുണക്കാന്‍ അത്യുത്തമമാണ്. തേൻ നല്ലൊരു സൗന്ദര്യ വർധക വസ്തു കൂടിയാണ്. ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ തേനിന്റെ ഉപയോഗത്തിലൂടെ സാധിക്കും. മോയ്സ്ച്ചറൈസറായും തേൻ പ്രവർത്തിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ചർമ്മസൗന്ദര്യത്തിന് കറിവേപ്പിലയും മഞ്ഞളും!

ആരോഗ്യത്തിന് അത്യുത്തമമാണ് കറിവേപ്പില. ഭക്ഷണപദാർത്ഥങ്ങളിലെ വിഷാംശങ്ങളെ മാറ്റാൻ ...

news

ക്യാൻസറിനെ ചെറുക്കാനും കറ്റാർവാഴ?

കറ്റാർവാഴ ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമാണെന്ന് എല്ലാവർക്കും അറിയാം. ...

news

വലിച്ച് കയറ്റുന്ന പുക, അടിഞ്ഞുകൂ‍ടുന്ന കറ- ഭയമില്ലാതാക്കാൻ ഒരു വഴിയുണ്ട്

പുകവലി, അന്തരീക്ഷ മലിനീകരണം, വിഷവാതകങ്ങളുടെ നിരന്തരമായ സാന്നിധ്യം എന്നിവയെല്ലാം ...

news

അരമണിക്കൂർ പോലും തുടർച്ചയായി ഇരുന്നുകൂടാ; ആരോഗ്യം തകർക്കുന്നത് ആധുനികകാല ജോലികൾ

പുതിയ കാലത്തെ ജോലികൾ എങ്ങനെ ആരോഗ്യത്തെ ഇല്ലാതക്കുന്നു എന്നതാണ് കഴിഞ്ഞ കുറാച്ച് ...

Widgets Magazine