Sumeesh|
Last Modified വ്യാഴം, 2 ഓഗസ്റ്റ് 2018 (13:06 IST)
സ്റ്റീൽ പാത്രങ്ങളെ രോഗണു വിമുക്തമായി സംരക്ഷിക്കുന്നതിന്
എണ്ണ പുരട്ടി സൂക്ഷിച്ചാൽ മതിയെന്ന് പുതിയ പഠനത്തിലെ വെളിപ്പെടുത്തൽ. സ്റ്റീൽ പാത്രങ്ങളിൽ എണ്ണ പുരട്ടി സൂക്ഷിക്കുന്നതിലൂടെ രോഗാണുഇകളുടെ വളർച്ച തടയാനാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഒലീവെണ്ണ, കടുകേണ്ണ, എന്നിവ രോഗാണുക്കളെ ഇല്ലാത്തക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.
എ ഡി എസ് അപ്ലൈഡ് മെറ്റീരിയല്‍ ആന്റ് ഇന്റര്‍ഫേസസ് എന്ന ജേർണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വൻകിട ഭക്ഷണ നിർമ്മാണശാലകളിൽ ഇത്തരത്തിൽ പാത്രങ്ങൾ എണ്ണ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത് എന്നാണ് പഠനം പറയുന്നത്.
എണ്ണ പാത്രത്തിന്റെ വിള്ളലുകളിലേക്കും പോറലുകളിലേക്കും വേഗം പടരുകയും ഈ ഭാഗങ്ങളിലേക്ക് വെള്ളം കടക്കാത്തെ സൂക്ഷിക്കുകയും
ചെയ്യും. ഇതോടെ രോഗാണുക്കളുടെ വളർച്ച തടയപ്പെടും. രോഗാണുക്കൾ പെരുകുന്നത് തടയാനുള്ള എണ്ണയുടെ കഴിവ് കൂടി ചേരുമ്പോൾ പൂർണ്ണാർത്ഥത്തിൽ രോഗാണുക്കൾ ഇല്ലാതാകും എന്ന് പഠനം വ്യക്തമാക്കുന്നു.