തലവേദനയുള്ളവർ ഈ ഭക്ഷണങ്ങൾ കഴിക്കരുത്

അഭിറാം മനോഹർ| Last Modified വെള്ളി, 18 ഓഗസ്റ്റ് 2023 (13:38 IST)
നമ്മള്‍ സാധാരണയായി ബുദ്ധിമുട്ടുന്ന ഒരു പ്രശ്‌നമാണ് തലവേദന. പലപ്പോഴും അമിതമായ സമ്മര്‍ദ്ദമെല്ലാം ഇതിന് കാരണമാകാറുണ്ട്. കുറച്ച് സമയം വിശ്രമം എടുക്കുമ്പോള്‍ പലരുടെയും തലവേദന മാറുകയും ചെയ്യാറുണ്ട്. എന്നാല്‍ തലവേദനയുള്ള സമയത്ത് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് കാര്യങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. തലവേദനയുള്ളപ്പോള്‍ നമ്മള്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. അതെന്താണെന്ന് നോക്കാം.

കോഫിയണ് തലവേദനയുള്ളവര്‍ ഒഴിവാക്കേണ്ട ആദ്യ സംഭവം. തലവേദനയുള്ളപ്പോള്‍ അമിതമായി ചായ കാപ്പി എന്നിവ കുടിക്കുന്നത് ഒഴിവാക്കാം. കോഫിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ തലവേദന വര്‍ധിപ്പിക്കും. മദ്യമാണ് ഈ സമയങ്ങളില്‍ ഒഴിവാക്കേണ്ട മറ്റൊന്ന്. ബീര്‍. വൈനുകള്‍ എന്നിവയുടെ ഉപയോഗം ഈ സമയത്ത് കുറക്കാം. ഈ പാനീയങ്ങളില്‍ അടങ്ങിയ ടൈറാമിന്‍, ഹിസ്റ്റാമിന്‍ എന്നിവ തലവേദനയെ ഉത്തേജിപ്പിക്കും.

കഫീന്‍ കൂടുതല്‍ അടങ്ങിയ ചോക്ക്‌ളേറ്റുകളും ഈ സമയത്ത് ഒഴിവാക്കാം. ഉപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതുണ്ട്. പ്രിസര്‍വേറ്റീവുകളിലുള്ള ഉപ്പും ചിലപ്പോള്‍ വില്ലനാകാം. സോഡിയം രക്തസമ്മര്‍ദ്ദത്തിന് കൂടി വില്ലനായതിനാല്‍ ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ ഈ സമയത്ത് ഒഴിവാക്കാം. ചീസാണ് ഒഴിവാക്കേണ്ട മറ്റൊരു ഭക്ഷണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :